പുത്തന്‍ചിറ മേഖലാ സമ്മേളനം

0
29/01/24 തൃശ്ശൂർ
ഇന്ത്യയുടെ വൈവിധ്യത്തെയും വൈജാത്യത്തെയും നശിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ അപകടകരമായ അധികാര കേന്ദ്രീകരണ നയത്തിനെതിരെ അണിനിരക്കണമെന്നും, ഫെഡറലിസത്തിന്റെ സത്ത നിലനിർത്തുകയും വികസിപ്പിക്കുകയും ചെയ്യണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുത്തന്‍ചിറ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു

2024 ജനുവരി 28 ഞായറാഴ്ച ആളൂർ സർവീസ് സഹകരണ ബാങ്ക് ഹാളിൽ വച്ച് ചേര്‍ന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുത്തൻചിറ മേഖലാ സമ്മേളനം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സന്ധ്യ നൈസൺ ഉദ്ഘാടനം നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ ശ്രീ എ.ആര്‍.ഡേവിസ് സ്വാഗതം ആശംസിച്ചു. മേഖലാ പ്രസിഡന്റ് എം.എസ്.ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മേഖലാ സെക്രട്ടറി പി.ആര്‍.ഉണ്ണികൃഷ്ണൻ പ്രവര്‍ത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ ട്രഷറർ എം.എസ്.ജയചന്ദ്രൻ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. ഇന്റേണൽ ഓഡിറ്റർ രാജേന്ദ്രൻ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ദീപ ആൻറണി സംഘടനാ രേഖ അവതരിപ്പിച്ച് സംസാരിച്ചു. ജില്ലയിലെ മികച്ച ലൈബ്രേറിയനായി തെരെഞ്ഞെടുത്ത പരിഷത്ത് പുത്തന്‍ചിറ മേഖലാ കമ്മിറ്റി അംഗം എന്‍.കെ.ഹരിശ്ചന്ദ്രനെ സമ്മേളനം അനുമോദിച്ചു. തുടർന്ന് യൂണിറ്റ് തിരിഞ്ഞ് ചർച്ചയും ഗ്രൂപ്പ് ചർച്ചയും നടന്നു.
സമ്മേളനത്തിന്റെ ഇടവേളയില്‍ ആളൂര്‍ യൂണിറ്റില്‍നിന്നുള്ള ശശി കവിത ആലാപനവും ആളൂര്‍ യൂണിറ്റില്‍നിന്നുള്ള ബാബു, ശശി എന്നിവര്‍ ചേര്‍ന്ന് നാടന്‍ പാട്ടും അവതരിപ്പിച്ചു. തുടർന്ന് യൂണിറ്റ് ചർച്ചയുടെ അവതരണവും ഗ്രൂപ്പ് ചർച്ചയുടെ അവതരണവും നടന്നു.  മേഖലാ സെക്രട്ടറി പി.ആര്‍.ഉണ്ണികൃഷ്ണൻ പ്രവര്‍ത്തന റിപ്പോർട്ടുമായി ബന്ധപ്പെട്ട് യൂണിറ്റ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന വിഷയങ്ങളില്‍ മറുപടി/വിശദീകരണം നടത്തി സംസാരിച്ചു. തുടര്‍ന്ന് മേഖലാ പ്രവര്‍ത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും സമ്മേളനം ഐകകണ്ഠേന അംഗീകരിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി പി.എസ്.ജൂന സംഘടനാ രേഖയിന്മേല്‍ നടന്ന ഗ്രൂപ്പ് ചര്‍ച്ചയുടെ ക്രോഡീകരണം നടത്തി സംസാരിച്ചു.
സമ്മേളനം താഴെ പറയുന്നവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രസിഡന്റ് – പി.ഡി.ജയരാജ്
വൈസ് പ്രസിഡൻറ് – രമ രാഘവൻ
സെക്രട്ടറി – പി.ആർ.ഉണ്ണികൃഷ്ണൻ
ജോയിന്റ് സെക്രട്ടറി – സി.എസ്.തമ്പി
ട്രഷറർ – എം.എസ്.ജയചന്ദ്രൻ
ജോയിന്റ് സെക്രട്ടറി സി.എസ്.തമ്പി നന്ദി രേഖപ്പെടുത്തി.
വെള്ളാങ്ങല്ലൂര്‍ യൂണിറ്റില്‍നിന്നുള്ള എം.കെ.സുഗതന്റെ പരിഷത്ത് ഗാനാലാപനത്തോടെ മേഖലാ സമ്മേളന നടപടികള്‍ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *