കുട്ടിക്കൂട്ടം 2024, വിനോദ വിജ്ഞാന ക്യാമ്പ് സമാപിച്ചു.

0

 

കുട്ടിക്കൂട്ടം 2024, വിനോദ വിജ്ഞാന ക്യാമ്പ് സമാപിച്ചു.

കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത്, വെള്ളൂർ യൂണിറ്റ് : സ്കൂൾ വിദ്യാർത്ഥികൾക്കായി വെള്ളൂർ ഗവ. എൽ. പി. സ്കൂളിൽ 2024 മെയ് 9 മുതൽ 11 വരെ സംഘടിപ്പിച്ച 3 ദിവസത്തെ അവധിക്കാല ക്യാമ്പ്, നൂറിലേറെ കുട്ടികൾക്കും അവരുടെ രക്ഷകർത്താക്കൾക്കും പുത്തനനുഭവം നൽകി സമാപിച്ചു. വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആർ. നികിതകുമാർ ഉൽഘാടനം ചെയ്ത ക്യാമ്പിൽ ചുവർ ചിത്രരചന , മാജിക് ക്ലാസ്സ് , സയൻസ് പരീക്ഷണങ്ങൾ , സോപ്പ് നിർമ്മാണം , നാടകക്കളരി , നാടൻപാട്ട് പരിശീലനം , കഥ/കവിത പരിശീലനം , എയ്റോബിക് ഡാൻസ് , പോലീസ് സ്റ്റേഷൻ സന്ദർശനം , പേപ്പർ ക്രാഫ്റ്റ് , കാലാവസ്ഥാ വ്യതിയാനം , ബാലവേദി രൂപീകരണം എന്നീ പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായി .

ടി.കെ. സുവർണ്ണൻ , കെ.ജി. ചന്ദ്രൻ , ശരത് , വൈശാഖ്, ബാബുരാജ് വട്ടക്കാട്ടിൽ , ബിനോയ് വർഗീസ് , ഗിരിജൻ ആചാരി, ഏ.കെ. ജോൺ, കെ. രാജൻ, സാബു കല്ലറ , ശ്രീജേഷ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് പ്രോഗ്രാം കോർഡിനേറ്റർ പി.എൻ. രാജു പഴയിടം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ക്യാമ്പിനെത്തുടർന്ന് ആംസ്ട്രോങ്ങ് യുറീക്ക ബാലവേദി രൂപീകരിച്ചു. -ഭാരവാഹികൾ

അനാമിക .ടി.എച്ച് (പ്രസിഡൻ്റ്)

ജനിക ജോസ് (വൈസ് പ്രസിഡൻ്റ് )

ചന്ദന പി.സി. (സെക്രട്ടറി)

ഷാരോൺ ഷാജി (ജോ.സെക്രട്ടറി)

അഭിജിത്ത് അഭിലാഷ് (ട്രഷറർ)

Leave a Reply

Your email address will not be published. Required fields are marked *