കുട്ടികളുണ്ടാക്കിയ യുറീക്ക പ്രകാശനം
04/11/23 തൃശൂർ
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ കുട്ടികളുണ്ടാക്കിയ യുറീക്ക മാസികയുടെ പ്രകാശനവും യുറീക്ക എഡിറ്റോറിയൽ ബോഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഋഷിചേതൻ വിനായകിനുള്ള അനുമോദനവും അരിമ്പൂർ ഗവ.യു.പി.സ്കൂളിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്മിത അജയകുമാർ ഉദ്ഘാടനം ചെയ്തു. തൃശൂർ വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ പി.ജെ. ബിജു യുറീക്ക പ്രകാശനം ചെയ്തു. യുറീക്ക ചീഫ് എഡിറ്റർ ടി.കെ. മീരാഭായ് ടീച്ചർ മാസിക പരിചയപ്പെടുത്തി സംസാരിച്ചു. നവംബർ ലക്കം യുറീക്കയിലെ രചനകൾ, എഡിറ്റോറിയൽ ബോഡ്, പ്രൂഫ് റീഡിങ്ങ് തുടങ്ങി പൂർണമായും തയ്യാറാക്കിയത് കുട്ടികളാണ്. അരിമ്പൂർ ഗവ. യു. പി.സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ഋഷി ചേതൻ വിനായക്. യോഗത്തിൽ ഡോ.കെ വിദ്യാസാഗർ, കെ.ആർ. അനിൽകുമാർ, ഇ.ജിനൻ തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപിക പി.വി.ഗിരിജ സ്വാഗതവും പി.ടി. ശുഭം നന്ദിയും പറഞ്ഞു.