ലൂക്ക ജീവപരിണാമം ക്വിസ് തുമ്പ സെൻറ്  സേവിയേഴ്‌സ് കോളേജ് ജേതാക്കള്‍

0

ലൂക്ക ജീവപരിണാമം ജില്ലാതല ക്വിസ് മത്സരം പ്രൊഫ. എ.കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.തിരുവനന്തപുരം: ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റ് കേരളയുടെ ഭാഗമായി ലൂക്ക സയന്‍സ് പോര്‍ട്ടലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജീവപരിണാമം ജില്ലാതല ക്വിസ് മത്സരത്തില്‍ സെന്റ് സേവിയേഴ്‌സ് കോളജിലെ അനൂപ് എ എസും മഗ്ദലീന സേവ്യറും ഒന്നാം സ്ഥാനം നേടി. കേരള യൂണിവേഴ്‌സിറ്റി കോളേജിലെ ജിജിന്‍ ബൈജുവും ചന്ദന എസ് ആറും രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനത്തിനര്‍ഹത നേടിയത് വെള്ളായണി അഗ്രികള്‍ച്ചര്‍ കോളേജിലെ പി.എസ് അനുലക്ഷ്മിയും ടി.ആര്‍. അക്ഷരയുമാണ്. ഫെബ്രുവരി 12-ന് ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റ് വേദിയിലാണ് സംസ്ഥാനതല മത്സരം നടക്കുന്നത്.

വഴുതയ്ക്കാട് ഗവ. വിമന്‍സ് കോളേജില്‍ വച്ച് നടന്ന മത്സരം പ്രൊഫ. എ.കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ കോളേജുകളെ പ്രതിനിധീകരിച്ച് 24 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി പ്രൊഫസറും മേധാവിയുമായ ഡോ. എ. ബിജുകുമാറാണ് ക്വിസ് മാസ്റ്ററായി പ്രവര്‍ത്തിച്ചത്. പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ആര്‍. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ജി. ഹരികൃഷ്ണന്‍, നിര്‍വാഹകസമിതി അംഗം അഡ്വ. വി.കെ. നന്ദനന്‍, എസ്. രാജിത്ത്, ടിപി സുധാകരന്‍, പി. ബാബു, എം.എസ്. ബാലകൃഷ്ണന്‍, ബി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. വിയജികള്‍ക്ക് വിമന്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. അനുരാധ വി.കെ. സമ്മാനവിതരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *