താനാളൂരിൽ ഹരിത വിദ്യാലയം പഞ്ചായത്ത് തല ശിൽപ്പശാല സംഘടിപ്പിച്ചു
9/10/2023
താനാളൂർ
താനാളൂരിൽ ഹരിത വിദ്യാലയംപ ഞ്ചായത്ത് തല ശിൽപ്പശാല സംഘടിപ്പിച്ചു. താനാളൂർ ഗ്രാമപഞ്ചായത്ത് മാലിന്യമുക്തം നവകേരളം ക്ലീൻ ക്യാമ്പസ് ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് തല ശില്പശാല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ. എം. മല്ലിക ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി.സതീശൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പരിധിയിൽ നിന്നുമുള്ള സ്കൂളിലെ തെരഞ്ഞെടുത്ത അധ്യാപകരും വിദ്യാർത്ഥികളുമാണ് ശില്പശാലയിൽ പങ്കെടുത്തത്.
കേരള ശാസ്ത്രസാഹിത്യപരിഷത്ത് മലപ്പുറം ജില്ലാ സെക്രട്ടറിയും 2022-23 വർഷക്കാലത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാര ജേതാവുകൂടിയായ ശ്രീ വി.വി മണികണ്ഠൻ മാസ്റ്ററും, ഐആർടിസി റീജിയണൽ കോർഡിനേറ്റർ ശ്രീ ജയ് സോമനാഥനും ശില്പശാലക്ക് നേതൃത്വം നൽകി.
വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന മാലിന്യ പരിപാലന പ്രവർത്തനങ്ങൾ ഓരോ സ്കൂളിലും നടപ്പാക്കേണ്ടത് എങ്ങനെ എന്നതിനുള്ള പരിശീലനം നൽകുന്നതിനു വേണ്ടിയാണ് ശില്പശാല സംഘടിപ്പിച്ചത്.
പഞ്ചായത്ത് സെക്രട്ടറി ശ്രീ പ്രേമരാജൻ, മെമ്പർമാരായ ശ്രീമതി നസ്രിയ, ശ്രീമതി ഫാത്തിമ ശ്രീമതി ഷബ്ന ശ്രീ ലൈജു ,NSS കോർഡിനേറ്റർ ശ്രീ ഹംസ മാഷ്,HI ശ്രീമതി ഷൈല, ഐആർടിസി ജില്ലാ കോർഡിനേറ്റർ ശ്രീ സുദീഖ് ചേകവർ, ഐ ആർ ടി സി ഹരിത സഹായ സ്ഥാപനം കോർഡിനേറ്റർമാരായ വിസ്മയ, അനിയൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. പങ്കെടുത്ത അധ്യാപകർക്കും കുട്ടികൾക്കും പച്ചക്കറി വിത്ത് വിതരണം ചെയ്തു. IRTC -HSS താനൂർ ക്ലസ്റ്റർ കോർഡിനേറ്റർ ഗോപകുമാർ സ്വാഗതവും ഐആർടിസി കോഡിനേറ്റർ അക്ഷയ് ദാസ് നന്ദിയും രേഖപ്പെടുത്തി.