മതേതര-ജനാധിപത്യവും യുക്തിബോധവുമാണ് രാജ്യസ്നേഹം – എന്‍.കെ.എസ്

0

freedom_itrc

മുണ്ടൂര്‍ : ഐ.ആര്‍.ടി.സി. യില്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ഡയറക്ടര്‍ ഡോ എന്‍ കെ ശശിധരന്‍ പിള്ള പതാക ഉയര്‍ത്തി. “ഉത്തരവാദിത്തം ഉള്ള പൗരന്മാര്‍ സഹജീവി സ്നേഹവും സഹാനുഭൂതിയും ഉള്ളവര്‍ ആകണമെന്നും, രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കലാണ് രാജ്യസ്നേഹം” എന്നും ഐ ആര്‍ ടി സി കുടുംബാംഗങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

റജിസ്ട്രാര്‍ ‍പി.കെ.നാരായണന്‍, റിസര്‍ച്ച് കോര്‍ഡിനേറ്റര്‍ ബി.എം.മുസ്തഫ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. ഐ.ആര്‍.ടി.സി. ജീവനക്കാരും കുടുംബാംഗങ്ങളും സമീപവാസികളും സ്‌കൂള്‍ വിദ്യാര്‍ഥികളും പങ്കെടുത്തു. വിദ്യാര്‍ഥികള്‍ ദേശീയഗാനവും ദേശഭക്തി ഗാനങ്ങളും ആലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *