ഇന്ത്യാ സ്റ്റോറി നാടകയാത്ര കാസർകോട് ജില്ലയിൽ പര്യടനം പൂർത്തിയാക്കി

ചെറുവത്തൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കലാജാഥ 2025 ഇന്ത്യാ സ്റ്റോറി നാടകയാത്ര ജനുവരി 24 , 25 തീയ്യതികളിലായി കാസർകോട് ജില്ലയിൽ പര്യടനം നടത്തി. ജനുവരി 24 ന് ചെറുവത്തൂരിൽ നാടകയാത്രക്ക് ജില്ലയിലെ ആദ്യ സ്വീകരണമൊരുക്കി. തുടർന്ന് മേക്കാടും സ്വീകരണം നൽകിയതോടെ ജില്ലയിലെ ആദ്യ ദിന സ്വീകരണ പരിപാടി അവസാനിച്ചു.
ജനുവരി 25 ന് രണ്ടാം ദിനത്തിൽ മുന്നാട് ആയിരുന്നു ആദ്യ സ്വീകരണം. തുടർന്ന് ബിരിക്കുളം എയുപി സ്കൂൾ അങ്കണത്തിൽ നടന്ന സ്വീകരണത്തിൽ താളവാദ്യങ്ങളുടെ അകമ്പടിയോടെ നാടകയാത്രയെ സ്വീകരിച്ചു. തുടർന്ന് ജില്ലയിലെ അവസാന സ്വീകരണ കേന്ദ്രമായ കൊയോങ്കരയിലും സ്വീകണം നൽകി. കൊയോങ്കരയിലെ സ്വീകരണത്തിൽ നാടകയാത്രയിലെ കലാകാരന്മാർക്ക് ജില്ലയുടെ ഉപഹാരവും നൽകിയാണ് യാത്രയയപ്പ് നൽകിയത്. തുടർന്ന് നാടകയാത്ര തുടർ പരുടനത്തിനായി കണ്ണൂർ ജില്ലയിലെ കുളപ്പുറം സ്വീകരണ കേന്ദ്രത്തിലേക്ക് യാത്രയായി.