ഇന്ത്യാ സ്റ്റോറി നാടകയാത്ര ഇന്ന് 26.01. 2025 കണ്ണൂർ ജില്ലയിൽ
9 . A M- പട്ടുവം
11.30 AM – വൻകുളത്തുവയൽ
3.30 – പാവന്നൂർ നവോദയ വായനശാല
6 .PM- മുണ്ടേരി LP സ്കൂൾ പരിസരം
ഇന്ത്യാസ്റ്റോറി നാടകയാത്ര ഞായറും തിങ്കളും കണ്ണൂർ ജില്ലയിൽ പര്യടനം നടത്തും
കണ്ണൂർ :ശാസ്ത്രസാഹിത്യ പരിഷത് കലാജാഥ നാടകയാത്ര ഞായറും തിങ്കളും ജില്ലയിൽ പര്യടനം നടത്തും. ഞായറാഴ്ച രാവിലെ 9 ന് പട്ടുവം, 11.30ന് വൻകുളത്ത് വയൽ, 3.30ന് പാവന്നൂർ നവോദയ വായനശാല എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം 6ന് മുണ്ടേരി എലപി സകൂളിന് സമീപം സ്വീകരണം നൽകും. രാജ്യത്തിന്റെ വർത്തമാന കാല ചിത്രം വരച്ച് കാട്ടുന്ന ഒരു മണിക്കൂർ നീളുന്ന നാടകമാണ് കേന്ദ്രങ്ങളിൽ അവതരിപ്പിക്കുന്നത്. ശനിയാഴ്ച കാസർഗോഡ് ജില്ലയിലെ സ്വീകരണത്തിന് ശേഷം മാടായി കുളപ്പുറത്ത് സമാപിച്ചു. മുൻ എംഎൽഎ ടി വി രാജേഷ്, ജില്ലാ പ്രസിഡന്റ് കെ പി പ്രദീപ്കുമാർ, ജില്ലാ സെക്രട്ടറി പി.ടി രാജേഷ്, ജാഥാ മാനേജർ എ.എം ബാലകഷ്ണൻ, ജാഥാ ക്യാപ്റ്റൻ ബിന്ദു പീറ്റർ തുടങ്ങിയവർ സംസാരിച്ചു.