കോലഴി മേഖലാട്രഷർ എ ദിവാകരൻ എഴുതുന്നു.

മേഖലാ ട്രഷറർമാരുടെ യോഗത്തിൽ പി കെ നാരായണൻ സംസാരിക്കുന്നു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പാലക്കാടുള്ള പരിഷത്തിന്റെ IRTC യുടെ ഗ്രാമകലയിലും IRTC മെയിൻ ക്യാമ്പസ്സിലുമായി നടന്ന കണക്കെഴുത്തു പരിശീലന പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് കോലഴി മേഖലയുടെ ട്രഷറർ എന്ന നിലയിൽ ഞാൻ ചെയ്യുന്ന ഉത്തരവാദിത്തങ്ങൾ ഒട്ടും ശാസ്ത്രീയമായിരുന്നില്ലെന്ന് മനസ്സിലായത്…

പരിശീലനത്തിന്റെ സത്ത ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു കണക്കെഴുത്തിന് ഇനി തുടക്കം ക്കുറിക്കേണ്ടതുണ്ട്. ഇതുവരെ മേഖലയിൽ ഒരേ ഒരു ക്യാഷ് ബുക്കു മാത്രമാണ് വരവ്-ചെലവ് കണക്കുകൾ എഴുതി വെയ്ക്കാനായി സൂക്ഷിച്ചിരുന്നത്. അത് ശരിയായ ഒരു കീഴ് വഴക്കമല്ല. മേഖലയുടെ വിവിധ പ്രവർത്തനങ്ങൾ പ്രതിഫലിപ്പിക്കാൻ ഇത്തരമൊരു സംവിധാനത്തിന് കഴിയുന്നില്ല. കണക്ക് എഴുതി വെയ്ക്കാൻ കഴിഞ്ഞതുകൊണ്ടു മാത്രമാണ് കഴിഞ്ഞ വനിതാദിനത്തിന് നമ്മുടെ പ്രവർത്തകർ സ്വന്തം പോക്കറ്റിൽ നിന്നും പണമെടുത്തു നടത്തിയ പരിപാടിയ്ക്ക് വന്ന ചെലവുകൾ തിരിച്ചു കൊടുക്കാൻ കഴിഞ്ഞതെന്നു വിശ്വസിയ്ക്കുന്നു.
മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്ക് സാമ്പത്തികമായ അച്ചടക്കം പാലിക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിയുവാൻ ഈ കണക്കെഴുത്തു പരിശീലന പരിപാടി പ്രയോജനപ്പെട്ടു. ഇക്കാര്യത്തിൽ പരിപാടിയുടെ സംഘാടകർക്ക് വളരെയേറെ നന്ദിയുണ്ട്.
– എ.ദിവാകരൻ

Leave a Reply

Your email address will not be published. Required fields are marked *