കരുനാഗപ്പള്ളി മേഖലാവാർഷികം

കരുനാഗപ്പള്ളി മേഖലാവാർഷികം

കരുനാഗപ്പള്ളി മേഖലാവാർഷികം മൈനാഗപ്പള്ളി ചിത്തിരവിലാസം ഗവ.എൽ പി എസിൽ പരിഷത്ത് ജില്ലാ ആരോഗ്യ വിഷയ സമിതി ചെയർമാൻ ഡോ. പത്മകുമാർ ഏകലോകം ഏകാരോഗ്യം എന്ന വിഷയത്തിൽ ക്ലാസ് അവതരിപ്പിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ പി.എം. സെയ്ദ് അദ്ധ്യക്ഷനായി.മേഖലാ സെക്രട്ടറി ആർ മോഹന ദാസൻ പിള്ള പ്രവർത്തന റിപ്പോർട്ടും പി.എൻ മനോജ് കണക്കും പി.എസ്.സാനു സംഘടനാരഖയും അവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടറി എൽ ഷൈലജ, ജില്ലാ സെക്രട്ടറി ജി.സുനിൽകുമാർ, ഡി. പ്രസന്നകുമാർ കെ.മോഹനൻ മോഹൻദാസ് തോമസ് എന്നിവർ സംസാരിച്ചു.

പുതിയ മേഖലാ ഭാരവാഹികൾ:ടി. സ്നേഹജൻ (പ്രസിഡന്റ്), . നജീബ് (വൈ.പ്രസിഡന്റ്) ,മോഹൻദാസ് തോമസ് (സെക്രട്ടറി), രേണുക (ജോ.സെക്രട്ടറി), പി.എൻ മനോജ് (ട്രഷറർ).

Share

Leave a Reply

Your email address will not be published. Required fields are marked *

ജില്ലാവാർത്തകൾ