പുഴകളിൽ നിന്നും ചെളി നീക്കൽ ;ശാസ്ത്രീയ പഠനത്തിനു ശേഷം മാത്രം നടത്തുക:ശ്രീകണ്ഠപുരം മേഖല

0

sreekntapuram mkh

ദുരന്ത നിവാരണത്തിനായി പുഴകളിൽ അടിഞ്ഞുകൂടിയ ചെളിമണൽ നീക്കം ചെയ്യുന്ന പ്രവർത്തനം ശാസ്ത്രീയമായ പഠനത്തിനു ശേഷം മാത്രം നടത്തണമെന്ന് ശ്രീകണ്ഠപുരം മേഖലാസമ്മേളനം ആവശ്യപ്പെട്ടു. പുഴകളുടെ ശരിയായ ആഴവും വീതിയും കണക്കാക്കി ജലസ്രോതസുകളുടെ സ്വാഭാവിക നീരൊഴുക്ക് നില നിർത്തുന്ന തരത്തിലാകണം മണൽ നീക്കം ചെയ്യുന്ന പ്രവർത്തനം നടക്കേണ്ടതെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.

മലയോര കേന്ദ്രമായ ശ്രീകണ്ഠപുരത്ത് മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുക, ശ്രീകണ്ഠ പുരം, മലപ്പട്ടം, ചെങ്ങളായി പ്രദേശങ്ങളെ ബന്ധപ്പെടുത്തി വളപട്ടണം പുഴയിലൂടെ ടൂറിസം യാത്ര സൗകര്യങ്ങൾക്കായി ജലഗതാഗത സർവ്വീസ് ആരംഭിക്കുക, മലയോര മേഖലയിലെ അനധികൃത ക്വാറികൾക്കെതിരെ നടപടികൾ സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

സമ്മേളനം പരിഷത്ത് കേന്ദ്ര നിർവ്വാഹക സമിതി അംഗം ടി.കെ. ദേവരാജൻ ഉൽഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ഇ.കെ. ദേവരാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.കെ.രവി സംഘടന രേഖയും സിക്രട്ടറി അജയൻ വളക്കൈ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഇ. സോമസുന്ദരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. അഡ്വ. കെ.കെ. രത്നകുമാരി , പി.സുരേഖ , .സി. ബേബിലത , ബിജു നിടുവാലൂർ, ഡോ.ടി.കെ.പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. വി.സി.അരവിന്ദാക്ഷൻ സ്വാഗതവും അജയൻ വളക്കൈ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി ഇ.കെ. ദേവരാജൻ (പ്രസി.) കെ.രഞ്ജിത് കുമാർ കെ.എം ശോഭന (വൈസ്. പ്രസി.) വി.പി.വത്സരാജൻ ( സിക്രട്ടറി) ഗിരീഷ് കുമാർ എം , രജിൻ (ജോ. സി. ) .സോമസുന്ദരൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *