ജനാധിപത്യത്തിന്റെ നാവറുക്കരുത്

മനുഷ്യാവകാശ പ്രവർത്തകയായ ടീസ്റ്റ സെതൽ വാദിനെയും മുൻ ഐ.പി.എസ്‌ ഉദ്യോഗസ്ഥൻ ആർ.ബി.ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത് തുറങ്കിൽ അടച്ച നടപടിക്കെതിരെ പ്രതിഷേധ സംഗമവും റാലിയും സംഘടിപ്പിച്ചു. കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെയും ശാസ്ത്രസാഹിത്യ പരിഷത്ത് കെടാമംഗലം യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ 2022 ജൂലൈ 10ന് രാവിലെ ലൈബ്രറി പരിസരത്ത് നടന്ന പ്രതിഷേധ സംഗമവും റാലിയും പറവൂർ നഗരസഭ പ്രതിപക്ഷനേതാവ് ടി.വി.നിഥിൻ ഉദ്ഘാടനം ചെയ്തു. എ.കെ.ജോഷി, സി.പി.ജയൻ, എ.എസ്.ദിലീഷ്, ജോസ് തോമസ്, സി.എ.രാജീവ്, അൻവിന്‍ കെടാമംഗലം, നേതൃ സമിതി കൺവീനർ MS രാജേഷ്, പറവൂർ ബാബു, വി.എസ്.അനിൽ തുടങ്ങിയവർ റാലിക്കും പ്രതിഷേധ സംഗമത്തിനും നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *