കോലഴി മേഖലയിൽ യൂണിറ്റ് പ്രവർത്തകയോഗങ്ങൾ പൂർത്തിയായി.

0

18/07/23 തൃശ്ശൂർ

വജ്രജൂബിലി സംസ്ഥാനസമ്മേളന വൃത്താന്തം റിപ്പോർട്ട് ചെയ്യുകയും യൂണിറ്റുകളെ ശാക്തീകരിക്കുകയും പ്രവർത്തനസജ്ജമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച യൂണിറ്റ് പ്രവർത്തകയോഗങ്ങൾ കോലഴി മേഖലയിൽ പൂർത്തിയായി. 5 പഞ്ചായത്തുകളിലായി രണ്ടു കാമ്പസ് യൂണിറ്റുകളുൾപ്പെടെ എട്ട് യൂണിറ്റുകളുടെയും പ്രവർത്തക യോഗങ്ങളാണ് പൂർത്തിയായത്. കോലഴി പഞ്ചായത്തിലെ രണ്ടാം യുണിറ്റായ പാമ്പൂർ യൂണിറ്റിന്റെ പ്രവർത്തകയോഗമാണ് ഇക്കഴിഞ്ഞ ഞായറാഴ്ച (16-7- 23 ) നടന്നത്. യൂണിറ്റ് പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ഡോ.വി.ജി ഗോപാലകൃഷ്ണൻ അവതരിപ്പിച്ചു. വജ്രജൂബിലി സംസ്ഥാനസമ്മേളന റിപ്പോർട്ട് ടി.സത്യനാരായണൻ അവതരിപ്പിച്ചു. ജില്ലാറിപ്പോർട്ടും ആസന്നഭാവി പ്രവർത്തനങ്ങളും മേഖലാസെക്രട്ടറി ഐ.കെ. മണി അവതരിപ്പിച്ചു. തുടർന്നു നടന്ന ചർച്ചയിൽ ദീപു വി.എസ്, രാഹുൽ രാജീവ്, ബാബുരാജൻ, കെ.കെ ഭാസ്കരൻ എന്നിവർ പങ്കെടുത്തു.
ശാസ്ത്ര പ്രചാരണത്തിന് നവമാധ്യമങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തേണ്ടതിനെപ്പറ്റി ദീപുവും രാഹുലും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. വർത്തമാനസംഭവങ്ങളെയും പരിഷത് നിലപാടുകളെയും ഉൾച്ചേർത്ത് നവമാധ്യമങ്ങളിൽ നിരന്തരം ഇടപെടണമെന്നും മേഖല കേന്ദ്രീകരിച്ച പ്രവർത്തനം വേണമെന്നും അതിന് എല്ലാ പിന്തുണയും നൽകാമെന്നും ഇരുവരും വാഗ്ദാനം ചെയ്തു. ഇതര യൂണിറ്റുകളിൽ നിന്നുള്ള യുവാക്കളെക്കൂടി ഉൾപ്പെടുത്തി മേഖലാതല യുവസമിതി രൂപീകരിച്ച് പ്രവർത്തനം ഉർജിതമാക്കണം. യുവജനങ്ങളിലേക്ക് പരിഷദ് ആശയങ്ങൾ എത്തിക്കാനും അവരെ സംഘടനയിലേക്ക് അടുപ്പിക്കാനും ഇത്തരം പ്രവർത്തനങ്ങൾക്കാവുമെന്നും യോഗം വിലയിരുത്തി. അംഗത്വ – മാസികാ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട് കൊണ്ടുപോകാനും ഗൃഹസന്ദർശനം നടത്താനും യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *