മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കുക – കൊടകര മേഖല

0
26/07/23 തൃശ്ശൂർ
ശാസ്ത്രസാഹിത്യപരിഷത്ത് കൊടകര മേഖല – സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്ത്വത്തിൽ മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കുക എന്ന ആവശ്യമുന്നയിച്ച് പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. കൊടകര ബ്ലോക്ക് ഓഫീസിനു മുൻപിൽ നിന്നാരംഭിച്ച ജാഥ പുതക്കാട് സെൻററിൽ സമാപിച്ചു. സമാപന യോഗത്തിൽ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ ഇ. ഡി. ഡേവിസ് മുഖ്യ പ്രഭാഷണം നടത്തി. കവികളായ വർഗ്ഗീസ്സാന്റണി, കൃഷ്ണൻ സൗപർണ്ണിക എന്നിവർ കവിതകൾ അവതരിപ്പിച്ചു. മേഖല പ്രസിഡൻറ് കെ.കെ. സോജ , സക്രട്ടറി ടി.എം. ശിഖാമണി, ഹർഷ ലോഹിതാക്ഷൻ, സി.എസ്. മനോജ് , ഹരിറാം കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *