മണിപ്പൂർ കലാപം – പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു.

Picsart_23-07-28_12-02-10-451

27 ജൂലായ് 2023

വയനാട്  : രാജ്യത്തിന്റെ മാനം കെടുത്തിയ മണിപ്പൂരിലെ വംശീയ കലാപം അവസാനിപ്പിക്കാൻ ശ്രമിക്കാതെ അപകടകരമായ മൗനം പാലിക്കുന്ന ഭരണകൂടത്തിനെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖല കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എം.പി മത്തായി അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര നിർവ്വാഹക സമതി അംഗം ശാലിനി തങ്കച്ചൻ , ജില്ലാ കമ്മിറ്റി അംഗം കെ വിശാലാക്ഷി പ്രഭാകർ , എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി സി.ജയരാജൻ സ്വാഗതവും വൈസ് പ്രസിഡന്റ് എ.കെ മത്തായി നന്ദിയും പറഞ്ഞു. ഡോ: ആർ എൽ രതീഷ്, KT തുളസീധരൻ , എ. ജനാർദ്ദനൻ , ജോസഫ് ജോൺ , എം.കെ ദേവസ്യ എന്നിവർ നേതൃത്വം നൽകി.

You may have missed