ചാന്ദ്രദിനം : പരുമല യൂണിറ്റ്

0

21/ 07 / 2023

പത്തനംതിട്ട: തിരുവല്ല മേഖലയിൽ പരുമല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്ര ദിനം പരുമല ഗവ എൽ പി സ്കൂളിൽ ആഘോഷിച്ചു. പരിപാടി പരിഷത്ത് വിജ്ഞാനോത്സവം തിരുവല്ല മേഖല കൺവീനർ അലക്സാണ്ടർ പി ജോർജ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ ഹുസൈൻ, പ്രസിഡന്റ് വിനോയ് കുട്ടൻ, ശ്രീരേഖ ജി നായർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ ചിത്രരചന, ചാന്ദ്രദിന ക്വിസ്സ് തുടങ്ങിയ വിവിധ മത്സരങ്ങൾ നടന്നു. വിജയികൾക്ക് സമ്മാനങ്ങളും മറ്റ് കുട്ടികൾക്കെല്ലാം മധുരവും നല്കി ചന്ദ്രദിനം ആഘോഷമാക്കി.

Leave a Reply

Your email address will not be published. Required fields are marked *