കൂട്ടിക്കൽ യൂണിറ്റ് സമ്മേളനം കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എസ്.സജിമോൻ ഉദ്ഘാടനം ചെയ്തു. വിപിൻ രാജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുതിർന്ന പരിഷത്ത് അംഗവും മേഖല പരിസര സമിതി കൺവീനറുമായ കെ. ശശി ചന്ദ്രൻ സ്വാഗതം ആശംസിച്ചു.കാഞ്ഞിരപ്പള്ളി മേഖലാ സെക്ര ട്ടറി എം.എ റിബിൻ ഷാ സംഘടനാരേഖ അവതരിപ്പിച്ചു.കൂട്ടിക്കൽ ഗ്രാമപഞ്ചായത്തംഗവും ആദ്യകാല പരിഷത്ത് പ്രവർത്തകനുമായ കെ.എസ് മോഹനൻ ,പരിഷത്ത് ജില്ല വൈസ് പ്രസിഡണ്ട് വി.പി.ശശി തുടങ്ങിയവർ സംസാരിച്ചു .സെക്രട്ടറി കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു.കൂട്ടിക്കലിൽ മേഖലയിൽ 2021 ഒക്ടോബർ 16 ന് ഉണ്ടായ മഹാപ്രളയത്തെ സംബന്ധിച്ച് പരിഷത്ത് നടത്തിയ പഠനറിപ്പോർട്ടിനെപ്പറ്റി പൊതുജനങ്ങൾക്കിടയിൽ ക്യാമ്പയിൻ നടത്തുവാനും മാലിന്യസംസ്കരണവും ദുരന്തനിവാരണവുമായി ബന്ധ പ്പെട്ട് കൂട്ടിക്കൽ ക്രേന്ദ്രീകരിച്ച് പരിഷത്ത് പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും തീരൂമാനിച്ചു.

കെ ശശിചന്ദ്രൻ സ്വാഗതവും റ്റി ഐ നിസാർ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ

പ്രസിഡന്റ് അനീഷ് ,വൈ: പ്രസിഡൻ്റ്: സുജിത്ത് എം.എസ് ,സെക്രട്ടറി: റ്റി..നിസാർ, ജോ: സെക്രട്ടറി :ബിന്ദു ഗിരീഷ്

Leave a Reply

Your email address will not be published. Required fields are marked *