പേരാമ്പ്ര മേഖലാ സമ്മേളനം എരവട്ടൂർ നാരായണ വിലാസം യു.പി.സ്കൂളിൽ കോഴിക്കോട് സർവ്വകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസർ ഡോ.കെ.എസ് മാധവൻ ഇന്ത്യൻ ഭരണഘടനയും

മതനിരപേക്ഷതയും എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. മഠത്തിൽ വിശ്വൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ പി.ബാലൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. ഉദ്ഘാ ടനച്ചടങ്ങിന് യൂനിറ്റ് പ്രസിഡണ്ട് പി.വി.ശശിധരൻ നന്ദി പറഞ്ഞു. പ്രൊഫ.കെ. പാപ്പൂട്ടി സംഘടനാ രേഖ അവതരി പ്പിച്ചു. പി.കെ.ബാലകൃഷ്ണൻ , ശശിധരൻ മണിയൂർ, പി.കെ.സതീശ് എന്നിവർ സംസാരിച്ചു.

വി.സുനിജ ഭാവിപ്രവർത്തനങ്ങൾ അവതരിപ്പിച്ചു. വി.വി.രാജീവൻ പ്രമേയങ്ങൾ സമ്മേളനത്തിനു മുൻപാകെ വച്ചു. ടി.സി.സിദിൻ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.ഭാരവാഹികൾ:സി.എം വിജയൻ

(പ്രസിഡണ്ട്.) , .എം രാജൻ (വൈസ് പ്രസിഡണ്ട്) , ടി.ബാലകൃഷ്ണൻ (സെക്രട്ടറി),വി. സുനിജ

(ജോ.സെക്രട്ടറി) , കെ.എം.രാജൻ (ട്രഷറർ)

Leave a Reply

Your email address will not be published. Required fields are marked *