കോട്ടയം ജില്ലാസമ്മേളനം തുടങ്ങി
കോട്ടയം ജില്ലാസമ്മേളനം കുറിച്ചി അയ്യങ്കാളി സ്മാരക ആഡിറ്റോറിയത്തിൽ ആരംഭിച്ചു.റബ്ബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടർ ഇൻ ചാർജ്ജ് ഡോ.എം .ഡി ജസ്സി ഉദ്ഘാടനം ചെയ്തു.സുസ്ഥികൃഷിയും കേരളവികസനവും എന്ന വിഷയത്തിലായിരുന്നു ഉദ്ഘാടനക്ലാസ്സ് .സമ്മേളനത്തിൽ ജില്ലാപ്രസിഡന്റ് സി ശശി അദ്ധ്യക്ഷനായിരുന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാതാസുശീലൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ്,എന്നിവർ ആശംസകൾ ചേർന്നു.സ്വാഗതസംഘം ചെയർമാൻ കെ ഡി സുഗതൻ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.സുധീഷ് നന്ദിയും പറഞ്ഞു.