‘വാക്സിനേഷൻ നാടിന്റെ ആരോഗ്യം’ എന്ന മുദ്രാവാക്യമുയർത്തി ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ലാക്കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ ജാഥക്ക് മാതമംഗലം മേഖലയിൽ രണ്ടു കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. വെള്ളോറയിൽ നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് അംഗം കെ.സി.രാജൻ അധ്യക്ഷനായി. കെ.ഹരിദാസ് , സുനിൽദത്തൻ, കെ.സി.പ്രകാശൻ എന്നിവർ സംസാരിച്ചു. മാതമംഗലത്ത് എൻ.വി.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. കെ.വിലാസിനി, സുനിൽദത്തൻ, കെ.ഹരിദാസൻ എന്നിവർ സംസാരിച്ചു. കെ.വിനോദ് സ്വാഗതവും കെ.സി.പ്രകാശൻ നന്ദിയും പറഞ്ഞു. ജാഥാ സ്വീകരണത്തിന്റെ ഭാഗമായി ലഘുലേഖ പ്രചരണം നടത്തി.

1 thought on “ആരോഗ്യ ജാഥ

  1. പരിഷദ് വാർത്ത ഓൺലൈനിൽ ലഭ്യമാക്കിയതിന് അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *