മാധ്യമവേട്ടക്കെതിരെ എതിർപ്പുയർത്തി പരിഷത്ത് പ്രകടനം

0
08/10/23 തൃശ്ശൂർ 
ന്യൂസ് ക്ലിക്ക് ഉൾപ്പെടെ മാധ്യമങ്ങൾക്കും പത്രപ്രവർത്തകർക്കുമെതിരെ ഡൽഹിപോലിസിന്റെ വേട്ടക്കെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വായ്മൂടിക്കെട്ടി പ്രകടനവും പൊതുയോഗവും നടത്തി. തൃശ്ശൂർ ടൗൺഹാൾ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസ് പരിസരത്ത് സമാപിച്ചു.
സമാപന യോഗത്തിൽ പരിഷത്ത് ജില്ലാപ്രസിഡണ്ട് സി.വിമല അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ഡോ.സി.എൽ ജോഷി, ദീപ ആന്റണി, സെക്രട്ടറി പി.എസ്.ജൂന, വി.ഡി.മനോജ്, ഒ.എൻ. അജിത് കുമാർ , സി.ബാലചന്ദ്രൻ , ടി.സത്യനാരായണൻ , കെ.വി.ആന്റണി, സി.മോഹൻദാസ് , ശശികുമാർ പള്ളിയിൽ , എ.പ്രേമകുമാരി,കെ.മായ, വി.നിർമ്മല , പ്രീത ബാലകൃഷ്ണൻ, സി.ടി.അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.
കൊടകര
കൊടകര  മേഖല കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ജാഥ കൊടകര കമ്മ്യൂണിറ്റി ഹാൾ പരിസരത്ത് നിന്ന് ആരംഭിച്ച് ഫ്ളൈ ഓവറിന് സമീപം സമാപിച്ചു. പ്രതിഷേധ കൂട്ടായ്മ എഴുത്തുകാരി മഞ്ജു വൈഖരി ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ കെ എൻ സനിൽ, കെ കെ അനീഷ് കുമാർ, കെ.കെ സോജ, ടി എം ശിഖാമണി എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *