മണിപ്പൂർ വംശഹത്യക്കെതിരെ എറണാകുളത്ത് പ്രതിഷേധകൂട്ടായ്മ

0
28 ജൂലൈ 2023
എറണാകുളം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂർ വംശഹത്യക്കെതിരെ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് മേനക വരെ 200 ൽ അധികം പേർ പങ്കെടുത്ത പ്രതിഷേധപ്രകടനവും തുടർന്ന് പൊതുസമ്മേളനവും നടന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ. പി.കെ. രവീന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. എ.കെ.ജി.സി.ടി. ജില്ലാ സെക്രട്ടറി ഡോ. ടി.വി. സുജ, പുരോഗമന കലാസാഹിത്യ സംഘത്തിനുവേണ്ടി ശ്രീമതി വൃന്ദാ മോഹൻദാസ്, ഡോ. ആർ. ശശികുമാർ എന്നിവർ അഭിവാദ്യമർപ്പിച്ചു. ഹരി ചെറായി, സാലിമോൻ കുമ്പളങ്ങി എന്നിവരുടെ നേതൃത്വത്തിലുള്ള കലാ സംഘം പരിഷത്ത് ഗാനങ്ങളും അവതരിപ്പിച്ചു. പരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ.എൻ.ഷാജി അദ്ധ്യക്ഷത വഹിച്ചു. ഡോ.സംഗമേശൻ സ്വാഗതവും ഡോ.പി.ജലജ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *