മാസിക പ്രചരണത്തിൽ വേറിട്ട മാതൃകയുമായി തൃക്കരിപ്പൂർ യൂണിറ്റ്

0

മാസിക പ്രചരണത്തിൽ

08/08/2023
തൃക്കരിപ്പൂർ:
അമ്പതിലധികം വർഷങ്ങളായി കുട്ടികളുടെ പ്രിയ ശാസ്ത്രമാസികയായ യുറീക്കയും ഹൈസ്ക്കൂൾ -ഹയർ സെക്കന്ററി കുട്ടികൾക്കുളള ശാസ്ത്ര കേരളവും ശാസ്ത്രഗതിയും എല്ലാ മാസവും വീടുകളിൽ നേരിട്ടെത്തിച്ച് ,വീട്ടുകാരോട് കുശലം പറയുന്ന യൂണിറ്റ് സെക്രട്ടറി റിട്ടയേർഡ് ഹെഡ് മാസ്റ്റർ അബൂബക്കർ മാഷും മേഖല പ്രസിഡണ്ട് റിട്ടയേർഡ് പ്രിൻസിപ്പൽ സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യമായ ദേവരാജൻ മാഷും തൃക്കരിപ്പൂരിൽ പരിഷത്ത് പ്രവർത്തനത്തിൽ വേറിട്ട മാതൃക കാണിക്കുകയാണ്. ഇതിനൊപ്പം മാലിന്യ സംസ്കരണത്തിനുള്ള ബയോബിന്നും ചൂടാറാപ്പെട്ടിയും മറ്റ് പരിഷദ് ഉൽപന്നങ്ങളും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ജില്ലയിൽ ഇവരുടെ മാതൃകയിൽ മറ്റു യൂണിറ്റുകളും പ്രവർത്തന രംഗത്ത് വരുന്നത് പരിഷത്തിന്റെ ദൃശ്യതയ്ക്ക് സഹായകമാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *