സംഘടനാ വിദ്യാഭ്യാസം – കാസറഗോഡ് ഒന്നാം ഘട്ടം തുടങ്ങി

0

സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് ഉദ്ഘാടനം ടി.കെ. ദേവരാജൻ

05/08/2023
കാസറഗോഡ് :
ജില്ലയിൽ ഔപചാരിക സംഘടനാ വിദ്യാഭ്യാസത്തിന് പരിഷത്ത് തുടക്കം കുറിച്ചു. നവകേരള സൃഷ്ടിക്കായ് പരിഷത്ത് നടത്തുന്ന ഇടപെടലുകൾ കേരള പദയാത്രയോടെ കേരള സമൂഹത്തിൽ വലിയ ചർച്ചയാവുകയാണ്. വജ്ര ജൂബിലി സമ്മേളനത്തിൽ നടന്ന നവകേരള സെമിനാർ അതിന് കൂടുതൽ ദിശാബോധം നൽകുകയും ചെയ്യുന്നുണ്ട്.
കാസറഗോഡ് ജില്ലാ സംഘടനാ വിദ്യാഭ്യാസ ക്യാമ്പുകളുടെ തുടക്കം കാഞ്ഞങ്ങാട് പരിഷത്ത് ഭവനിൽ വെച്ച് പരിഷത്ത് മുൻ ജനറൽ സെക്രട്ടറി ടി.കെ. ദേവരാജൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് തലം വരെയുള്ള പ്രവർത്തകർക്ക് സംഘടനയെ കുറിച്ച് മാറിയ കാലഘട്ടത്തിൽ കൂടുതൽ ദിശാബോധം നൽകുന്നതിന് സംഘടനാ വിദ്യാഭ്യാസ പരിപാടി അനിവാര്യമാണ്. ശാസ്ത്രം പല വിധ വെല്ലുവിളികൾ നേരിടുന്ന സമകാലിന ഇന്ത്യൻ സാഹചര്യത്തിൽ ശാസ്ത്ര ബോധം സാമൂഹ്യ ബോധമായി മാറ്റാൻ പരിഷത്ത് പ്രവർത്തകർ കൂടുതൽ ദിശാബോധമുള്ള വരാകണമെങ്കിൽ പഠനത്തിന്റെ അനിവാര്യത ഉദ്ഘാടകൻ ചൂണ്ടിക്കാട്ടി. പരിഷത്ത് ഘടനയും ചരിത്രവും എന്ന വിഷയത്തിൽ കേന്ദ്ര നിർവാഹക സമിതി അംഗം കെ.പ്രേംരാജ് , ലിംഗസമത്വവും പരിഷത്തും എന്ന വിഷയത്തിൽ സംസ്ഥാന സെക്രട്ടറി എൻ ശാന്തകുമാരി എനിവർ ക്ലാസ് എടുത്തു. കേന്ദ നിർവാഹക സമിതി അംഗംങ്ങളായഎം.എം. ബാലകൃഷണൻ, വി.പി.സിന്ധു , ജില്ല സെക്രട്ടറി കെ.ടി. സുകുമാരൻ , ജില്ല പ്രസിഡണ്ട് വി.ടി. കാർത്യായണി, ജില്ലാ ട്രഷറർ പി.കുഞ്ഞിക്കണ്ണൻ, പ്രഫ.എം.ഗോപാലൻ, വി.മധുസൂദനൻ , ശാന്ത ടീച്ചർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *