പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ വീഡിയോ ചിത്രീകരണവുമായി വിദ്യാർത്ഥികൾ

0

ഒ.എസ്. സതൃൻ അനുസ്മരണം - പ്ളാസ്റ്റിക് മാലിന്യത്തിനെതിരെ വീഡിയോ ചിത്രീകരണം, ചിത്ര രചനാ മത്സരം, ലേഖന മത്സരം ....

16/07/23 തൃശ്ശൂർ
ശാസ്ത്രസാഹിത്യ പരിഷത്ത് മതിലകം മേഖലാ സെക്രട്ടറിയും പൊതു പ്രവർത്തകനുമെല്ലാമായിരുന്ന ഒ.എസ് സത്യൻ്റ പതിമൂന്നാം ചരമ വാർഷികത്തോടനുബന്ധിച്ചു സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വീഡിയോ ചിത്രീകരണ മത്സരം ശ്രദ്ധേയമായി. കയ്പമംഗലം നിയോജക മണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. ഈ വർഷത്തെ പരിസര ദിന സന്ദേശമായ Beat Plastic Pollution എന്ന സന്ദേശം സമൂഹത്തിലെത്തിക്കാൻ സഹായിക്കുന്ന വീഡിയോകളാണ് മത്സരത്തിനെത്തിയത്. സ്ക്രിപ്റ്റ്, അഭിനയം , ക്യാമറ, എഡിറ്റിങ്: എന്നിവ കുട്ടികൾ തന്നെ നിർവ്വഹിച്ചാണ് വീഡിയോകൾ തയ്യാറാക്കിയത്. തുടർന്ന് ചിത്രരചനാ മത്സരവും ലേഖന മത്സരവും നടന്നു. 180 കുട്ടികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. മാലിന്യവും മനോഭാവവും എന്ന വിഷയത്തിൽ ശ്രീമതി.ഡി.ഹസിത ടീച്ചർ പൊതുചർച്ചാ ക്ലാസ്സ് നയിച്ചു. 80 പേർ പങ്കെടുത്തു.
        വിജയികൾക്കുള്ള സമ്മാനങ്ങളും കയ്പമംഗലം നിയോജക മണ്ഡലത്തിലെ മികച്ച ശുചിത്വ – ഹരിത വിദ്യാലയത്തിനുള്ള സത്യൻ സ്മാരക ട്രോഫിയും ക്യാഷ് അവാർഡും ജൂലൈ 30ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വെച്ചു സമ്മാനിക്കും.സമ്മേളനം കയ്പമംഗലം നിയോജക മണ്ഡലം എം.എൽ.എ. ഇ.ടി. ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. കവി പി.എൻ.ഗോപീകൃഷ്ണൻ ‘ഓർമ്മകളുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ സ്മാരക പ്രഭാഷണം നടത്തും.
        ഒ.എസ് സത്യൻ അനുസ്മരണ സമിതി ജനറൽ കൺവീനർ പി.ബി.സജീവ്, വൈസ് ചെയർമാന്മാരായ പി.രാധാകൃഷ്ണൻ, കെ.സ് ദിലീപ്, ട്രഷറർ ടി.എൻ തിലകൻ, അക്കാദമിക് കമ്മറ്റി ചെയർമാൻ ടി.എസ് സജീവൻ, പരിഷത്ത് ജില്ലാ കമ്മറ്റിയംഗം എം.ജി.ജയശ്രീ, മേഖലാ പ്രസിഡണ്ട് എൻ.എൻ. അനിലൻ, സെക്രട്ടറി റ്റി. മനോജ്, ജോ. സെക്രട്ടറി സ്മിതാ സന്തോഷ്, പെരിഞ്ഞനം യൂണിറ്റ് സെക്രട്ടറി സുമിത്രാ ജോഷി, പ്രസിഡണ്ട് ജിസി രഘുനാഥ്, ജോ. സെക്രട്ടറി കൃഷ്ണൻ, മതിലകം യൂണിറ്റ് സെക്രട്ടറി ഷീല ടീച്ചർ മേഖലാ കമ്മറ്റിയംഗങ്ങളായ കെ.ആർ ഷാജി, കെ.എ ബൈജു, റഹിയാനത്ത്, പത്മജ, എൻ.എസ് സന്തോഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *