കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മൂവാറ്റുപുഴ മേഖല ബാലവേദി ഉപസമിതി രൂപികരിച്ചു

0

എറണാകുളം: മൂവാറ്റുപുഴ മേഖല ബാലവേദി ഉപസമിതി രൂപീകരിച്ചു. മേഖലാ പ്രസിഡന്റ് മദൻമോഹന്റെ അദ്ധ്യ ക്ഷതയിൽ ചേർന്ന യോഗത്തിൽ ബാലവേദി ഉപസമിതി കൺവീനർ സിന്ധു ഉല്ലാസ് സ്വഗ്രതം ആശംസിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ. പി ആർ രാഘവൻ ബാലവേദിയുടെ ആവശ്യകതയെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ ജലജ ടീച്ചർ, ജില്ല വൈസ് പ്രസിഡണ്ട് കെ കെ കുട്ടപ്പൻ, ജില്ലാ വിഷയ സമിതി കൺവീനർ നിഷാന്ത് എന്നിവർ സംസാരിച്ചു.

മേഖല ഉപസമിതിയുടെ ഭാരവാഹികളായി സിഎൻ കുഞ്ഞുമോൾ (ചെയർമാൻ ), ചന്ദ്രൻ , ഗ്രേസി ഫ്രാൻസിസ് (വൈസ് ചെയർമാൻ), സിന്ധു ഉല്ലാസ് (കൺവീനർ), സാജൻ, സുമാ ഗോപി (ജോയിന്റ് കൺവീനർ ) എന്നിവരെ തെരഞ്ഞെടുത്തു.

മേഖലാ സെക്രട്ടറി സുരേഷ് ബി എൻ, മേഖല ജോ. സെക്രട്ടറി കെ കെ ഭാസ്കരൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിൽ നടത്തിയ യോഗത്തിൽ അമ്പതിലധികം പേർ പങ്കെടുത്തു. എല്ലാ യൂണിറ്റുകളിലും ബാലവേദി രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയും
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ദിന ക്വിസ് നടത്തുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *