പരിചയപ്പെടാം ….. പുതിയ പുസ്തകങ്ങള്‍

1

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഈയിടെ പ്രസിദ്ധീകരിച്ച നാലു പുതിയ പുസ്തകങ്ങള്‍

നവകേരളവും  പൊതുവിദ്യാഭ്യാസവും
എഡിറ്റർ 
പി രമേഷ് കുമാര്‍
ആധുനിക കേരളം പടുത്തുയർത്തുന്നതിൽ അദ്വിതീയമായ സ്ഥാനം വിദ്യാഭ്യാസത്തിനുണ്ടെന്നത് അവിതർക്കിതമാണല്ലോ. നവകേരള സൃഷ്ടിക്കായുള്ള ചർച്ചകൾ വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ പ്രക്രിയയിൽ വിദ്യാഭ്യാസത്തിന്റെ പങ്കെന്താകണമെന്ന ആലോചനകൾക്ക് ഏറെ പ്രസക്തിയുണ്ട്. വിദ്യാഭ്യാസത്തിന്റെ ഘടന, ഉള്ളടക്കം, രീതിശാസ്ത്രം, അധ്യയന മാധ്യമം, സാമൂഹികമായ ഉൾച്ചേർക്കൽ, ഗുണത തുടങ്ങി കേരള വിദ്യാഭ്യാസമേഖല നേരിടുന്ന രണ്ടാം തലമുറ പ്രശ്നങ്ങളിലേക്കും പരിഹാരങ്ങളിലേക്കും വെളിച്ചം വീശുന്ന ഏതാനും പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.
വില : രൂ. 220.00

തൊട്ടിലിൽ ഒരു കുഞ്ഞു ശാസ്ത്രജ്ഞ
അലിസൺ ഗോപ്നിക് ആൻഡ്രൂ എൻ. മെൽട്സോഫ് 
പാട്രീഷ്യ കെ.കുൾ
വിവർത്തനം എ.വിജയരാഘവൻ
ശൈശവമനസ്സുകളെക്കുറിച്ചുള്ള പുതിയ ശാസ്ത്രമാണ് ഈ പുസ്തകം കൈകാര്യം ചെയ്യുന്നത്. കുട്ടികളെ സ്നേഹിക്കുകയും അവരിലെ നാളത്തെ ശാസ്ത്രജ്ഞരെ സ്വപ്നം കാണുകയും ചെയ്യുന്നവർക്കും, കുട്ടികൾക്കും മനസ്സുണ്ടെന്നും അവയെക്കുറിച്ച് അറിയേണ്ടത് അനിവാര്യമാണെന്നും കരുതുന്നവർക്കും ഈ പുസ്തകം ഒരു മുതൽക്കൂട്ടാകും.
വില: രൂ.270.00
കാലാവസ്ഥ : ഭൗതികവും ഭൗമികവും
ഡോ. വൈശാഖൻ തമ്പി ഡി എസ് 
ശാസ്ത്രതത്വങ്ങളുടെ വലിയ പ്രഹേളികകൾ നാം കണ്ടെത്തുമ്പോഴും ഇന്നും കാലാവസ്ഥാ പ്രവചനം വലിയൊരു കീറാമുട്ടിയായി നിലനിൽക്കുകയാണ്. കാലാവസ്ഥയുടെ ശാസ്ത്രവും അതിന്റെ പ്രവചനത്തിന്റെ സങ്കീർണതയും ചർച്ച ചെയ്യുന്ന ഒരു പുസ്തകമാണിത്. വളരെ അടിസ്ഥാനപ്രമാണങ്ങളായ ശാസ്ത്ര തത്വങ്ങളെ അവലംബിച്ചാണ് ഇതിൽ കാലാവസ്ഥയെ വിശദീകരിക്കുന്നത്. അതിന്റെ സങ്കീർണതകളും നിരവധി കാര്യങ്ങളുടെ പരസ്പരബന്ധിതമായ കൂടിക്കുഴയലുകളും അതിനെ എത്ര കണ്ടു വിഷമകരമാക്കുന്നു എന്ന് മനസ്സിലാക്കാൻ ഈ പുസ്തകം സഹായിക്കും.
വില : രൂ. 240.00
കാഴ്ചകൾ കൗതുകങ്ങൾ
വിജയന്‍ കോതമ്പത്ത്
കുട്ടികളുടെ മാസികകളായ യുറീക്കയിലും തളിരിലും പ്രസിദ്ധീകരിച്ചവയിൽ നിന്നും തിരഞ്ഞെടുത്ത കൗതുകകരമായ കാഴ്ചകളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ഇത് വെറുമൊരു യാത്രാവിവരണമല്ല. ഗ്രന്ഥകാരൻ കണ്ട ചില കാഴ്ചകളുടെ സമഗ്രമായ പഠനം കൂടിയാണ്. കഥകൾ പോലെ രസകരമായി വായിച്ചുപോകാവുന്ന കൗതുകകരമായ കാഴ്ചകളുടെ ഈ പുസ്തകം കുട്ടികളിൽ ശാസ്ത്രബോധത്തോടൊപ്പം ചരിത്രബോധവും മാനവികതയും വളർത്തും.
വില : രൂ. 200.00

 

1 thought on “പരിചയപ്പെടാം ….. പുതിയ പുസ്തകങ്ങള്‍

  1. അഭിനന്ദനങ്ങൾ, പുതിയ പുസ്തകങ്ങൾ, മേഖലകമ്മിറ്റികളെ ഏൽപ്പിക്കുക..കൂടുതൽ പ്രചാരങ്ങളും നൽകുക

Leave a Reply

Your email address will not be published. Required fields are marked *