നിലമ്പൂർ ആയിഷയെ പരിഷത്ത് ആദരിച്ചു

0

18 സെപ്റ്റംബർ 2023

മലപ്പുറം

അഭിനയം എനിക്ക് പോരാട്ടമാണ് …. അരങ്ങിലാണ് ജീവിതം എന്ന സന്ദേശവുമായി എൺപത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുന്ന നിലമ്പൂർ ആയിഷയെ പരിഷത്ത് നിലമ്പൂർ യൂണിറ്റ് സാമ്പത്തിക ഉപഹാരം നൽകി ആദരിച്ചു.
നിലമ്പൂർ ആയിഷയുടെ വീട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ പരിഷത്ത് നിലമ്പൂർ മേഖലാ പ്രസിഡൻ്റ് കെ.അരുൺകുമാർ ഉപഹാരം നൽകി.
യൂണിറ്റ് സെക്രട്ടറി ജോയ് .പി .ജോൺ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.എസ്സ്.രഘുറാം അധ്യക്ഷത വഹിച്ചു. കെ.മുഹമ്മദ് കുട്ടി, പി.കെ.സോമൻ, അസീസ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു. നിലമ്പൂർ ആയിഷ നടത്തിയ മറുപടി പ്രസംഗത്തിൽ മുൻപ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടത്തിയ ഗലീലിയോ നാടകയാത്ര ഉൽഘാടനം ചെയ്തത് താനാണെന്നും അതിൽ ഏറെ അഭിമാനിക്കുന്നുവെന്നും അവർ പറഞ്ഞു. നിലമ്പൂർ ആയിഷക്ക് കൂടുതൽ ഊർജസ്വതയോടെ കലാ രംഗത്ത് പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് പരിഷത്ത് ആശംസിച്ചു. പരിഷത്തിന് കൂടുതൽ ജനകീയ ശാസ്ത്ര പ്രവർത്തനങ്ങൾ നടത്താൻ കഴിയട്ടെ എന്ന് നിലമ്പൂർ ആയിഷ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *