മണിപ്പൂർ / ശാസ്ത്രനിരാസം – നിലമ്പൂരിൽ പ്രതിഷേധ സായാഹ്നം

0
05 ജൂലൈ 2023
മലപ്പുറം

മണിപ്പൂരിൽ സമാധാനം പുന :സ്ഥാപിക്കുക, കേരളത്തിലെ ശാസ്ത്ര വിരുദ്ധക്കെതിരെ ഒന്നിക്കുക എന്നീ മുദ്രാവാകങ്ങൾ ഉയർത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിലമ്പൂർ മേഖലാ പ്രവർത്തകർ ഇന്ന് നിലമ്പൂരിൽ പ്രതിഷേധ സായാഹ്നം നടത്തി.നിലമ്പൂർ TB പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി ബസ്സ് സ്റ്റാൻഡിൽ സമാപിച്ചു. വഴിക്കടവ്, എടക്കര, ചുങ്കത്തറ, പളളിക്കുത്ത്, അകമ്പാടം, കുന്നത്ത്ചാൽ, നിലമ്പൂർ, മമ്പാട് , കരുളായി , പൂ. പാടം, ചോക്കാട് യൂണിറ്റുകളിൽ നിന്നായി 51 പേർ പങ്കെടുത്തു. ജില്ലാ കലാ കൺവീനർ സജിൻൻ്റ നേതൃത്വത്തിലുള്ള കലാ ടീം നല്ല പ്രകടനം കാഴ്ചവെച്ചു. മേ.ജോ. സെക്രട്ടറി ജോഷി സ്വാഗതവും മേ.പ്രസി.കെ, അരുൺകുമാർ വിശദീകരണവും നടത്തി. നിലമ്പൂർ യൂ.സെക്ര. ജോയ് നന്ദി രേഖപ്പെടുത്തി. ലിനീഷ്, അസീസ് എന്നിവരുടെ മുദ്രാ ഗീതാലാപനം ശ്രധേയമായി. ടൌൺ ചുറ്റി  പ്ലാക്കാർഡുകളുമേന്തി നടത്തിയ  പ്രകടനം ജന ശ്രധ പിടിച്ച് പറ്റി.ഡോ. കൊ.ആർ.വാസുദേവൻ, പി.ശ്രീജ, കെ.കെ.രാധാകൃഷ്ണൻ എന്നിൻ പ്രകടനത്തിന് നേതൃത്വം നൽകി. സ്ത്രീകളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *