മെഴുവേലി ഗ്രാമപഞ്ചായത്ത് , കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിർമ്മല ഗ്രാമം പദ്ധതി – വാർഡ് 2

0

ഓഗസ്റ്റ് 5ന് വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കുന്നതിന് പരിഷത്ത് ബയോ ബിന്നുകൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിൻറെ ഡെമോൺസ്ട്രേഷൻ നടക്കും.

പത്തനംതിട്ട : മെഴുവേലി ഗ്രാമപഞ്ചായത്തും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ചേർന്ന് രണ്ടാം വാർഡ് മാലിന്യ വിമുക്തമാക്കുന്ന  നിർമ്മല ഗ്രാമം പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നതിനായി 2023 ജൂലൈ ഏഴാം തീയതി കാരിത്തോട്ട എസ് എൻ ജി  എൽപി സ്കൂളിൽചേർന്ന സംഘാടക സമിതി രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി പിങ്കി ശ്രീധർ രക്ഷാധികാരിയായും വാർഡ് മെമ്പർ ശ്രീ സുരേഷ് ചെയർപേഴ്സണായും ശ്രീ പി ആർ ശ്രീകുമാർ കൺവീനർ ആയുള്ള15 അംഗ കമ്മിറ്റി രൂപീകരിച്ചു.

തുടർന്ന് കമ്മിറ്റിയുടെ ആദ്യ യോഗം ജൂലൈ 24 ആം തീയതി വാർഡ് മെമ്പറിന്റെ അധ്യക്ഷതയിലും പഞ്ചായത്ത് പ്രസിഡണ്ട് സാന്നിധ്യത്തിലും ചേരുകയുണ്ടായി.

നിർമ്മല ഗ്രാമം പദ്ധതിയുടെ ആദ്യ പ്രവർത്തനം എന്ന നിലയിൽ ആഗസ്റ്റ് അഞ്ചിന് രണ്ടാം വാർഡിലെ വിദ്യാലയമായ എസ് എൻ ജി എൽപിഎസ് പരിസരവും ക്ലാസ് മുറികളും പരിഷത്ത്  , സ്കൂൾ പിടിഎ , ഹരിത കർമ്മ സേന, കുടുംബശ്രീ,തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾ സന്നദ്ധ സംഘടനകൾ നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ വൃത്തിയാക്കി സാനിറ്റൈസർ ചെയ്തു ചെടികൾ വച്ച് പിടിപ്പിച്ച് ഭംഗിയാക്കും.  ഓഗസ്റ്റ് 5ന് തന്നെ വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കുന്നതിന് പരിഷത്ത് ബയോ ബിന്നുകൾ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നതിൻറെ ഡെമോൺസ്ട്രേഷൻ നടക്കും.

 നിർമ്മല ഗ്രാമം പദ്ധതിയിലൂടെ രണ്ടാം വാർഡിനെ മാലിന്യ മുക്തമായ ഒരു ഗ്രാമ പ്രദേശമായി പ്രഖ്യാപിക്കുന്നത് നവംബർ ഒന്നു വരെ നീണ്ടുനിൽക്കുന്ന ആദ്യ ഘട്ട പ്രവർത്തനങ്ങളിലൂടെയാണ്. അതിനായി കൃത്യമായ പ്രോഗ്രാമുകൾ ഷെഡ്യൂൾഡ് ചെയ്തു പട്ടിക തയ്യാറാക്കും. അന്ന് തന്നെ സ്കൂളിലേക്ക് വരുന്ന വഴിയിൽ മാലിന്യം വലിച്ചെറിയുന്ന സ്ഥലത്ത് മുന്നറിയിപ്പ് ബോർഡ് വയ്ക്കും. മാലിന്യ കൂമ്പാരമുള്ള സ്ഥലങ്ങൾ കണ്ടെത്തി ശാസ്ത്രീയമായി നിർമാർജനം ചെയ്യും.

   

Leave a Reply

Your email address will not be published. Required fields are marked *