നിലമ്പൂർ മേഖലയിൽ യൂണിറ്റ് വാർഷികസമ്മേളനങ്ങൾ .

0

 

മലപ്പുറം ജില്ലയിൽ നിലമ്പൂർ മേഖലയിൽ യൂണിറ്റ് സമ്മേളനങ്ങൾ ആവേശകരകമായി മുന്നേറുന്നു.

എടക്കര

നിലമ്പൂർ മേഖലയിലെ എടക്കര യൂണിറ്റ് വാർഷികസമ്മേളനം മുതിർന്ന പരിഷത്ത് പ്രവർത്തകൻ എൻ ഗോപാലകൃഷ്ണന്റെ ആധ്യക്ഷതയിൽനവോദയാ വായനശാലയിൽ നടന്നു.എടക്കരയിലെ പരിഷത്തിന്റെ ചരിത്രം എഴുതി അവതരിപ്പിച്ചു കൊണ്ടാണ് അധ്യക്ഷപ്രസംഗം നടത്തി.അന്തരിച്ച കെ.ആർ.മധു അനുസ്മരണ പ്രഭാഷണം സണ്ണി മാസ്റ്റർ നിർവഹിച്ചു.യൂണിറ്റ് സെക്രട്ടറി എസ്.ബി ഷാജി റിപ്പോർട്ടും കണക്കും അവതരിപ്പി ച്ചു. കെ.കെ.രാധാകൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.പുതിയ ഭാരഭാവാഹികൾ:മാനു അബ്ദുറഹിമാൻ (പ്രസിഡന്റ്.) ഷീബ (സെക്രട്ടറി.)യൂണിറ്റിൽ ഏകദിന പഠന ക്ലാസ്സ് നടത്തും,എല്ലാവാർഡുകളിളിലും ഏകലോ കം ഏകാരോഗ്യം ക്ലാസ്സുകൾ,എടക്കരയുടെ സംഘടനാ ചരിത്ര രേഖ പൂർണ്ണാക്കി പരിഷദ് വിക്കിയിൽ അപ്പ് ലോഡ് ചെയ്യുക തു‍ങ്ങിയ ഭാവിപ്രവർത്തനങ്ങൾ തീരിമാനിച്ചു.

ചുങ്കത്തറ

അഡ്വ. കെ കെ രാധാകൃഷ്ണന്റെ വസതിയിൽ കെ സി മുരളിയുടെ അദ്ധ്യക്ഷതയിലാണ് വാർഷികം നടന്നു.ബിന്ദു. പി.എം. സ്വാഗതമാശംസിച്ചു.യൂണിറ്റ് സെക്രട്ടറി വർഗീസ് തണ്ണിനാൽ പ്രവർത്തന റിപ്പോർട്ടും കണക്കും മേഖലാ സെക്രട്ടറി പി എസ് രഘു റാം സംഘടനാ റിപ്പോർട്ടും.ജോസ് ജേക്കബ്, ബിനോയ് മാത്യൂ, സി ആർ ഗോപാലൻ, മുഹമ്മദ് ഇക്ബാൽ, അനിതാപ്രകാശ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.പഞ്ചായത്ത് പദ്ധതി രൂപീകരണത്തിലും തുടർ പ്രവർത്തനങ്ങളിലും ഇടപെടുക,അന്യ സംസ്ഥാനങ്ങളിലേക്ക് യാതൊരു രേഖകളും ഇല്ലാതെ അനധികൃതമായി മണൽ കടത്തിക്കൊണ്ടുപോകുന്നതിൽ ഇടപെടുക,ഏകലോകം ഏകാ രോഗ്യം ക്ലാസ്സ് പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുക,കുളങ്ങൾ പുന രുദ്ധാരണ പ്രവർത്തികൾ നടത്തുന്ന കാര്യം പഞ്ചായത്തുമായി ആലോചിച്ച് ചെയ്യുക, മലപ്പുറം പരിഷത്ത് ഭവൻ നവീകരണ പ്രവർത്ത നത്തിന് യൂണിറ്റ് പരിധിയിൽ നിന്ന് അര ലക്ഷം രൂപ സമാഹരിക്കുക, മാസികാ പ്രവർത്തനം ശക്തിപ്പെടു ത്തുക തു‍ങ്ങിയ ഭാവി പ്രവ‍ർത്തനങ്ങൾ തീരുമാനിച്ചു.ഭാരവാഹികൾ അനിതാ പ്രകാശ് (പ്രസിഡന്റ്), പി എം. ബിന്ദു ( സെക്രട്ടറി)

വഴിക്കടവ്

വഴിക്കടവ് യു.പി.സ്കൂളിൽ വെച്ച് യൂണിറ്റ് വാർഷികം നടന്നു.യൂണിറ്റ് പ്രസിഡണ്ട്‌ മധുസൂദനൻ മാമാങ്കര യുടെ അദ്ധ്യക്ഷതയിൽവഹിച്ചു.സെക്രട്ടറി പി ബി ജോഷി പ്രവർത്തനറിപ്പോർട്ടും മേഖലാ സെക്രട്ടറി പി എസ് രഘുറാം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.ആസന്നഭാവി പ്രവർത്തനങ്ങൾ കെ.കെ.രാധാകൃഷ്ണൻ അവതരിപ്പിച്ചു.അഹമ്മദ് കുഞ്ഞു്, അബ്ദുൽ റസാഖ്, രാമകൃഷ്ണൻ, പി സി നാഗൻ, ഹംസ മാസ്റ്റർഎന്നിവർ ചർച്ചയിൽ പങ്കെടുത്തു.ഏകലോകം ഏകാരോഗ്യം ക്ലാസ്സുകൾ ഉൾപ്പെടുന്ന ഭാവിപ്രവർത്തനങ്ങൾ തീരുമാനിച്ചു.

ഭാരവാഹികൾ: മധുമാമാങ്കര (പ്രസിഡണ്ട്) പി ബി. ജോഷി (സെക്രട്ടറി)

പള്ളിക്കുത്ത്

പള്ളിക്കുത്ത് യൂണിറ്റ് വാർഷികം ഏ കെ ജി വായനശാലാഹാളിൽ യൂണിറ്റ് പ്രസിഡണ്ട് സത്യഭാമ യുടെ അദ്ധ്യക്ഷതയിൽ നടന്നു. ജില്ലാആരോഗ്യവിഷയസമിതി അംഗം സുനു എം.പി ഏകലോകം ഏകാരോ ഗ്യം ക്ലാസ്സുകൾ പരമാവധി എണ്ണം നടത്തേണ്ടതിന്റെ ആവശ്യകത വിശദീകരിച്ച് വാർഷിക യോഗം ഉദ്ഘാട നം ചെയ്തു.ജോ സെക്രട്ടറി രാേജാ രാജൻ പ്രവർത്തന റിപ്പോർട്ടും കെ.കെ.രാധാകൃഷൺ സംഘടനാരേഖയും അവതരിപ്പിച്ചു.ഭാരവാഹികൾ:സത്യഭാമ(പ്രസിഡണ്ട്), ആനി ബിജു (സെക്രട്ടറി)

അകമ്പാടം

അകമ്പാടം യൂണിറ്റ് വാർഷികം വൈസ് പ്രസിഡന്റ് ഉമ്മുൽ വാഹിദയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. സെക്രട്ടറി ജീനി പ്രവർത്തനറിപ്പോർട്ടു കണക്കും അവതരിപ്പിച്ചു.കെ.കെ.രാധാകൃഷ്ണൻ സംഘടനാരേഖ അവതരിപ്പി . ജറീർ, ഷിബി ടീച്ചർ, സുനിത, കുഞ്ഞുമുഹമ്പദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അസീസ് Pk, വിജയകുമാരൻ, സുനു എം പി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഭാരവാഹികൾ:സക്കീർ അകമ്പാടം (പ്രസി ഡണ്ട്), ജീനി മൈക്കിൾ(സെക്രട്ടറി)

Leave a Reply

Your email address will not be published. Required fields are marked *