പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു

0

മലപ്പുറം

29/10/2023

പാലസ്തീനിലെ പൊരുതുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ശാസ്ത്ര സാഹിത്യ പരിഷത്ത് പെരുവള്ളൂർ യൂണിറ്റ് യുറീക്ക ബാലവേദിയുടെയും ജനചേതന വായനശാലയുടെയും ആഭിമുഖ്യത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു . കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ജാഥക്ക് ബാലവേദി സെക്രട്ടറി ഷിയാന ഷിഫ,എൻ നിവേദിത തീർത്ഥ വിജേഷ്, ശ്രീശാന്ത് ടി ടി എന്നിവർ നേതൃത്വം നൽകി. ജാഥാ സമാപനത്തിൽ ഷിയാന ഷിഫ സ്വാഗതം പറഞ്ഞു വായന ശാല സെക്രട്ടറി പി ഉണ്ണി അധ്യക്ഷത വഹിച്ചു. നേതൃ സമിതി കൺവീനർ ചന്ദ്രൻ കണ്ണഞ്ചേരി ,ജില്ലാകമ്മറ്റിയംഗം അംഗം ടി കൃഷ്ണൻ എന്നിവർ സംസാരിച്ചു. വായനശാലയുടെ ലൈബ്രേറിയൻ കെ സിജി നന്ദി .

Leave a Reply

Your email address will not be published. Required fields are marked *