പാലോട് വാസുദേവൻ പിള്ള അന്തരിച്ചു

0

2017-02-20-PHOTO-00001019
ഭരതന്നൂർ യൂണിറ്റിന്റെ പ്രാരംഭ പ്രവർത്തകൻ. കല്ലറ ചരിഷത് യൂണിറ്റിലൂടെ പരിഷത് പ്രവർത്തനത്തിൽ സജീവമായി. യശശരീരനായ എം.ശിവപ്രസാദ്, ശ്രീ.ബാബു നരേന്ദ്രൻ തുടങ്ങിയ പരിഷത് കലാകാരന്മാർ ഭരതന്നൂര്‍ സ്കൂളിൽ ഒന്നിച്ചുണ്ടായിരുന്ന കാലം. പരിഷത്ത് കലാജാഥയും മറ്റു പ്രവർത്തനങ്ങളും ഭരതന്നൂർ സ്കൂൾ കേന്ദ്രീകരിച്ച് ഇവരുടെ നേതൃത്വത്തിൽ ശക്തമായി നടന്നു. ഈ സംഘത്തിലെ സജീവ അംഗവും നിശബ്ദ പ്രവർത്തകനുമായിരുന്നു പാലോട് വാസുദേവൻ പിള്ള. 80- കളിലാണ് വാസുദേവൻ സാർ പരിഷത്ത് സംഘടനയിൽ സജീവമായത്. ശാസ്ത്രവും സമൂഹവും ക്ലാസ് വരെ മനോഹരമായി കൈകാര്യം ചെയ്തിരുന്നു. യൂണിറ്റിലെ എന്ത് പ്രവർത്തനവും ഏറ്റെടുക്കാനും പ്രവർത്തകർക്ക് ഒപ്പം നിന്ന് നിർവഹിക്കുന്നതിലും അദ്ദേഹം പ്രത്യേകശ്രദ്ധ നൽകിയിരുന്നു. മാത്രമല്ല സ്കൂളിനുള്ളിൽ പരിഷത്ത് പരിപാടികൾ സംഘടിപ്പിക്കാൻ അദ്ദേഹം പ്രത്യേക താല്പര്യമെടുത്തിരുന്നു. ഇടക്കാലത്ത് ഭരതന്നൂർ യൂണിറ്റ് പ്രവർത്തനത്തിൽ പിന്നോട്ട് പോയപ്പോൾ പ്രവർത്തകരെ പ്രേരിപ്പിച്ച് വീണ്ടും സജീവമാക്കാൻ പ്രത്യേക താല്പര്യമെടുത്തു. ഒരിക്കലും തന്റെ ദൃശ്യതക്കു വേണ്ടിയോ അംഗീകാരത്തിനു വേണ്ടിയോ ശ്രമിക്കാതെ പിന്നണിയിൽ നിന്ന് മുന്നണിക്കാരെ സൃഷ്ടിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തന ശൈലി. ഒപ്പം നിരന്തര പിന്തുണാപ്രവർത്തനങ്ങൾക്ക് നേതൃത്വവും. കഴിഞ്ഞ കുറേക്കാലമായി ആരോഗ്യ പ്രശ്നങ്ങൾ കാരണം കിടപ്പിലായിരുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു.

മൃദദേഹം 12 മണി വരെ ഭരതന്നൂർ സ്കൂളിൽ  പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് 5 മണി വരെ ഭരതന്നൂരിലെ വസതിയിൽ ഉണ്ടാകും. തുടർന്ന് ഗോകുലം മെഡിക്കൽ കോളേജിൽ സൂക്ഷിക്കും. നാളെ രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിന് കൈമാറും

Leave a Reply

Your email address will not be published. Required fields are marked *