പരിചയപ്പെടാം ….. പുതിയ പുസ്തകങ്ങൾ

0

10 ഒക്ടോബർ, 2023

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ മൂന്നു പുസ്തകങ്ങൾ പരിചയപ്പെടാം.

1. ഗലീലിയോയും വിചാര വിപ്ലവ ശില്പികളും (പ്രൊഫ.വി അരവിന്ദാക്ഷൻ)
2. കോൾ പാടങ്ങൾ ചരിത്രവും ശാസ്ത്രവും (ഡോ. പി.ഇന്ദിരാദേവി)
3. അറിവുഞ്ഞാലിൽ ആടിയാടി (വി.വി. രവിന്ദ്രൻ).

 

 

ഗലീലിയോയും വിചാര വിപ്ലവ ശില്പികളും
പ്രൊഫ.വി അരവിന്ദാക്ഷൻ
വില : 230 രൂപ

ശാസ്ത്ര ചിന്തയെ ഉത്തേജിപ്പിച്ച കാലത്തിന്റെ ആഖ്യാനങ്ങള്‍. 14 ആധികാരിക ലേഖനങ്ങളും ആമുഖവും വിവിധ അവതാരികകളും ചിത്രങ്ങളും ഫോട്ടോകളുമാണ് ഉള്ളടക്കം.

 

 

 

 

1. ഗലീലിയോ കാലവും ജീവിതവും, 2. ഗലീലിയോയുടെ ദുഃഖം, 3. ഡാർവിന് ശാപ മോക്ഷം, 4. ഗാന്ധിയുടെ പ്രസക്തി, 5. പി ടി.ബി :വറ്റിപ്പോയ ഒരു നീരുറവ, 6. ആധുനിക യുഗത്തിന്റെ ആവിർഭാവം, 7. സെക്കുലറിസത്തിന്റെ സാക്ഷാത്കാരം, 8. സംസ്കാരം : ഇടമുറിയാത്ത ഒരു പ്രക്രിയ, 9. സാംസ്കാരിക വൈവിധ്യവും സുസ്ഥിര വികസനവും, 10. സാങ്കേതിവിദ്യകളും കാലം കലയും, 11. ശാസ്ത്രബോധവും സംസ്കാരവും, 12. യവന ചരിത്രവും ആര്യൻമിഥ്യയും, 13. ജൈവ മനുഷ്യനെ മൃത മനുഷ്യനാക്കുന്ന – മതമൗലികവാദം, 14. സാഹിത്യത്തിന്റെ ആധുനികരണം ചില പ്രാരംഭ പ്രചോദനങ്ങൾ എന്നീ പതിനാലു ലേഖനങ്ങളും ഈ ഡി. ഡേവിസ് തയ്യാറാക്കിയ ശാസ്ത്രചിന്തയെ ഉത്തേജിപ്പിച്ച കാലത്തിന്റെ ആഖ്യാനങ്ങൾ എന്ന ആമുഖവും ഒന്നാം ഭാഗത്തിൽ ഉൾപ്പെടുന്നു. വിജ്ഞാന മലയാള ലോകത്തിന് അജ്ഞാതമായിരുന്ന പല വിവരങ്ങളും മേൽ പതിനാല് ലേഖനങ്ങളിൽ ഉൾപ്പെടുന്നു. ഈ പുസ്തകത്തിലൂടെ കടന്നുപോകുന്ന ഏവർക്കും യുക്തിചിന്താപരമായ ചോദ്യങ്ങളുടെ ഒരു മഴവിൽ പ്രപഞ്ചം വായനാ മനസ്സിൽ സൃഷ്ടിക്കപ്പെടും , തീർച്ച.

നിരവധി ഗ്രന്ഥകർത്താവായ പ്രൊഫ. വി.അരവിന്ദാക്ഷൻ ഈ പുസ്തകത്തിൽ അദ്ദേഹത്തിന്റെ ആവിഷ്കാരവും വിശകലനവും സമന്വയിപ്പിച്ചിരിക്കുന്നു. 204 പേജിൽ ആകർഷകമായ ചിത്രങ്ങളും ഫോട്ടോകളും ചേർന്ന പുസ്തകത്തിൽ രണ്ടാം ഭാഗത്തിൽ മാഷ് തയ്യറാക്കിയ വിവിധ അവതാരികളാണ്
ചേർത്തിട്ടുള്ളത്.

വർത്തമാന സാഹചര്യങ്ങളിൽ വിലയിരുത്തുന്നവർക്കും ശാസ്ത്ര സാംസ്കാരിക പഠിതാക്കൾക്കും ഉൾക്കണ്ണ് തുറക്കുവാൻ സഹായിക്കുന്ന ഒരു ഗ്രന്ഥം തന്നെയാണ് പ്രൊഫ.വി അരവിന്ദാക്ഷന്റെ  ഈ ലേഖന സമാഹാരം.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിവിധ ജില്ലാ ഓഫീസുകളിൽ നിന്നും പ്രവർത്തകരിൽ നിന്നും ഈ പുസ്തകം ഇപ്പോൾ ലഭ്യമാണ്. സമത ഓൺലൈൻ പോർട്ടൽ വഴിയും ലഭിക്കും.

.………………………………………………………………………………………………………………………………………………………………………………………

 

 

 

കോൾ പാടങ്ങൾ ചരിത്രവും ശാസ്ത്രവും
ഡോ. പി.ഇന്ദിരാദേവി
വില : 250 രൂപ

 

കേരളത്തിലെ പ്രധാനപ്പെട്ട കാർഷിക ഉത്പാദന മേഖല എന്ന നിലയിൽ നെൽവയലുകൾക്ക് വലിയ പ്രാധാന്യമുണ്ട്. തണ്ണീർത്തട ആവാസ വ്യവസ്ഥയിൽ കോൾപാടങ്ങളെ ചേർത്ത് നാനാവിധ വിഷയങ്ങളെക്കുറിച്ച് സമഗ്രമായി തയ്യാറാക്കിയിട്ടുള്ള ലേഖനങ്ങളുടെ സമാഹരണമാണ് കോൾ പാടങ്ങൾ ചരിത്രവും ശാസ്ത്രവും എന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സജ്ജമാക്കിയിട്ടുള്ള ഏറ്റവും പുതിയ ശാസ്ത്ര പുസ്തകം.

 

 

ഭൂമിയിലെ വ്യത്യസ്തമായ ആവാസ വ്യവസ്ഥകളിൽ വളരെയേറെ സങ്കീർണ്ണവും പ്രാധാന്യമർഹിക്കുന്നതുമാണ് തണ്ണീർത്തടങ്ങൾ . സാമ്പത്തിക മൂല്യ അടിസ്ഥാനത്തിൽ തണ്ണീർത്തടങ്ങൾ മറ്റ് ഏതൊരു ആവാസവ്യവസ്ഥയെക്കാളും മൂല്യവത്താണെന്ന് കാണാം. എന്നാൽ കേരളത്തിൽ മാത്രമല്ല ആഗോളതലത്തിലും തണ്ണീർത്തടങ്ങളുടെ അളവിലും ഗുണത്തിലും ശോഷണ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

ഈ പുസ്തകത്തിൽ കോൾ എന്ന തണ്ണീർത്തടം, തൃശ്ശൂർ കോൾപാടങ്ങളുടെ ഉൽഭവവും പരിണാമവും , കോൾ ഒരു ജൈവവൈവിധ്യ കലവറ – ജന്തു വൈവിധ്യം, കോൾ മേഖലയിലെ സസ്യ വൈവിധ്യം, കോൾ പാടങ്ങൾ സാംസ്കാരിക ഭൂമിക, കോൾ നെൽകൃഷിയുടെ നാൾവഴികൾ, കോൾ കൃഷിയിലെ ജല പരിപാലനം, കോൾ നെൽകൃഷിയിലെ ശാസ്ത്രീയ സമീപനങ്ങൾ, കോൾ കൃഷിയിലെ യന്ത്രവത്കരണം, കോൾ നെൽകൃഷിയിലെ വിള ആരോഗ്യം, കാലവസ്ഥ വ്യതിയാനവും നെൽകൃഷിയും, കോൾ കൃഷി സാമ്പത്തിക വിശകലനം, കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം: പ്രയോഗ വഴികളും പരിണതികളും , പ്രതീക്ഷയായിരുന്ന കോൾ സംരക്ഷണ പദ്ധതി, കോൾ തണ്ണീർത്തടങ്ങൾ നാളേക്കായി എന്നീ 15 മൗലിക ലേഖനങ്ങളാണ് ഉള്ളടക്കം ചെ യ്തിട്ടുള്ളത്. ഡോ. പി ഇന്ദിരാദേവിയോടൊപ്പം ഡോ. ലിൻഡോ ആലപ്പാട്, ഡോ. എസ്. ശ്രീകുമാർ , ഡോ.പി.ഒ. നമീർ , ഡോ.കെ.വിദ്യാസാഗർ, ഡോ. ഫസീല തരകത്ത് , ഡോ.എ.ജെ വിവൻസി ,ഡോ. എ. ലത, ഡോ.യു. ജയ്കുമാരൻ , ഡോ. ബെറിൻ പ ത്രോസ്, ഡോ. ഗോപകുമാർ ചോലയിൽ , ഡോ. എം ഹേമ, ഡോ. വി.എൻ. ഹരിദാസ് എന്നീ ശാസ്ത്രജ്ഞൻമാരാണ് ഈ പുസ്തകം സമ്പൂർണ്ണമാക്കിയിട്ടുള്ളത്.

പുതിയ അറിവ് ആഗ്രഹിക്കുന്ന ഏവർക്കും ഈ ശാസ്ത്ര ഗ്രന്ഥം അനിവാര്യമാണ്.

212 പേജുള്ള ഈ പുസ്തകം കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ എല്ലാ പുസ്തക ശാലകളിലും സമത ഓൺലൈൻ സ്റ്റോറിലും ഇപ്പോൾ ലഭ്യമാണ്.

………………………………………………………………………………………………………………………………………………………………………………………

 

അറിവുഞ്ഞാലിൽ ആടിയാടി
വി.വി. രവിന്ദ്രൻ 
വില : 130 രൂപ
നമുക്ക് ചുറ്റുമുള്ള ജീവികളുടെ രഹസ്യങ്ങളിലേക്ക് ബാലവേദി കൂട്ടുകാരെയും പ്രൈമറി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും നയിക്കുന്ന പുതിയ ശൈലിയിലുള്ള ഒരു മാതൃകാ പുസ്തകമാണ് അറിവുഞ്ഞാലിൽ ആടിയാടി….
കൂട്ടുകാരേ ,
പറന്ന് പറന്ന്….  ഇഴഞ്ഞ് ഇഴഞ്ഞ്…. നീന്തി നീന്തി….. പാത്തും പതുങ്ങിയും …… ചെറുതും വലുതുമായ എത്ര എത്ര ജീവജാലങ്ങളാണ് നമുക്ക് ചുറ്റും ഉള്ളത് ? ഒരോ ജീവിയും പരസ്പരം ബന്ധപ്പെട്ടാണ് ജീവിക്കുന്നത്….
നമ്മുടെ ചുറ്റുപാടുമുള്ള ജീവജാലങ്ങളുടെ ജീവിതത്തെക്കുറിച്ച് ലളിതമായി പറയുന്ന, കുട്ടികൾക്ക് വേണ്ടിയുള്ള ഈ പുസ്തകത്തിന്റെ രചന നടത്തിയിട്ടുള്ളത് ബാലസാഹിത്യകാരനും ശാസ്ത്ര പ്രചാരകനുമായ വി.വി. രവിന്ദ്രനാണ്. മനോഹരമായ കളർ പേജിലാണ് പ്രിന്റിങ്ങ്. അർജുൻ കെ.വി യാണ് പുസ്തകത്തിന് ചിത്രീകരണം നടത്തിയത്. ഈ പുസ്തകത്തിലൂടെ കടന്നുപോകുന്ന ഏതൊരു വിദ്യാർത്ഥിക്കും സ്വന്തം ഭാവനാലോകം വികസിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
ചിലന്തികൾ മുതൽ വിത്ത് വരെ ചെറുതും വലുതുമായ ജീവ രഹസ്യങ്ങളിലേക്ക് ആടിയാടി ഒരു പുസ്തക യാത്ര.  ഒറ്റയിരുപ്പിൽ എല്ലാവരും വായിച്ച് തീർക്കും, തീര്‍ച്ച.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകരിൽ നിന്നും സമതാ ഓൺലൈനിൽ നിന്നും പുസ്തകം  ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You may have missed