മഞ്ചേരി മേഖലാതല പുസ്തക പ്രചാരണം ഉദ്ഘാടനം നടത്തി

0

09/11/2023

മഞ്ചേരി

മഞ്ചേരി: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ‘പുത്തൻ ഇന്ത്യ പുലരുവാൻ ശാസ്ത്ര ബോധം വളരണം ‘ എന്ന മുദ്രവാക്യവുമായി സംസ്ഥാനത്തെ എല്ലാ മേഖലകളിലും നടക്കുന്ന പദയാത്രകളോട നുബന്ധിച്ച് മഞ്ചേരി മേഖലയിലെ പുസ്തക പ്രചാരണത്തിന്റെ ഉദ്ഘാടനം മഞ്ചേരി ഗേൾസ് സ്കൂളിൽ വച്ച് നടന്നു. മേഖലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ മംഗലശ്ശേരി ശാസ്ത്രപുസ്തകങ്ങൾ സ്കൂൾ സ്റ്റാഫ് സെക്രട്ടറി അഹമ്മദ് കുട്ടിക്കും ആമിനബീഗം കെ എം നും നല്കി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മേഖല പ്രസിസണ്ട് മധുസൂദനൻ കെ, ദിനേഷ് കെ, ലൈബ്രറി ഇൻ ചാർജ് അംബിക സി ടി എന്നിവരും പ്രസംഗിച്ചു. ഡിസംബർ ആദ്യമാണ് മേഖല അടിസ്ഥാനത്തിൽ പദയാത്രകൾ നടത്തുന്നത് . പുസ്തക പ്രചാരണം നടത്തി അതിന്റെ കമ്മീഷൻ ഉപയോഗിച്ചാണ് സംഘടന അതിന്റെ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതന്ന് പ്രസിഡണ്ട് വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *