മമ്പാട് യൂണിറ്റ് കൺവെൻഷൻ

0

30 ജൂലൈ 2023

മലപ്പുറം

നിലമ്പൂർ മേഖല മമ്പാട് യൂണിറ്റ് കൺവെൻഷൻ  പുളിക്കലോടിയിൽ വച്ച് യൂണിറ്റ് പ്രസിഡണ്ട് ശ്രീ. ഫൈസലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. മേഖലാ കമ്മറ്റിയംഗം വൈഷ്ണവി സ്വാഗതം പറഞ്ഞു. മണിപ്പൂരിലെ വേട്ടയാടപ്പെടുന്ന ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ശ്രീ. എം.എം. സചീന്ദ്രൻ എഴുതിയ കവിത ‘ചൂണ്ടുവിരൽത്തല പന്തങ്ങൾ’ സ്വാഗത ഗാനമായി ആലപിച്ചു.
മേഖലാ പ്രസിഡണ്ട് അരുൺ കുമാർ കെ കൺവെൻഷൻ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ് വാർഷിക റിപ്പോർട്ട്, യൂണിറ്റ് സെക്രട്ടറി. ഉമ്മർ അവതരിപ്പിച്ചു. മേഖലാ കമ്മറ്റിയംഗം രഘുറാം മാസ്റ്റർ മേഖലാ റിപ്പോർട്ട് അവതരിപ്പിച്ചു. രണ്ട് റിപ്പോട്ടിൻമേലും നടത്തിയ പൊതു ചർച്ചയിൽ പങ്കെടുത്തു കൊണ്ട് യൂണിറ്റ് മെമ്പർമാർ പി.കെ.ജലീൽ, ശശിധരൻ , ജയേഷ്, ഹിബ, നന്ദന, സാഹിറ, മിനി കല തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കമ്മറ്റിയംഗം ഈദ് കമൽ യൂണിറ്റിന്റെ ഭാവി പരിപാടി അവതരിപ്പിച്ചു. മാലിന്യ നിർമാർജ്ജനം, ബാലവേദി , സ്ത്രീ ആരോഗ്യം, മാസിക പ്രവർത്തനം തുടങ്ങിയ രംഗത്ത് ഇടപെട്ട് പ്രവർത്തിക്കാനും ഒപ്പം , മേഖലാ ജില്ലാ, സംസ്ഥാന പരിപാടികൾ യൂണിറ്റിൽ കാര്യക്ഷമമാക്കാനും തീരുമാനിച്ചു. യൂണിറ്റ് അംഗം ശ്രീ. ഫഹീം നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *