61-ാം സംസ്ഥാന വാർഷിക സമ്മേളനത്തിന് തുടക്കമായി

0

കോട്ടയം സി എം എസ് കോളേജിൽ നടക്കുന്ന രണ്ടു ദിവസത്തെ സമ്മേളനം വൈകീട്ട് 4.15 ന് ഇന്ത്യയുടെ ശാസ്ത്ര പാരമ്പര്യം എന്ന വിഷയം അവതരിപ്പിച്ച് ഡോ. സി.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.

കോട്ടയം, 24 ഫെബ്രുവരി 2024

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 61-ാം സംസ്ഥാന വാർഷിക സമ്മേളനത്തിന് കോട്ടയം സി എം എസ് കോളേജിൽ തുടക്കമായി. രാവിലെ 10 മണിക്ക് ആരംഭിച്ച പ്രതിനിധിസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻ്റ് ബി. രമേശ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജോസഫ് പി.വി. പ്രതിനിധികൾക്ക് സ്വാഗതം ആശംസിച്ചു. അനുസ്മരണ പ്രമേയം ജി. സ്റ്റാലിൻ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.പി. ബാബു വരവ് -ചെലവ് കണക്കും അവതരിപ്പിച്ചു. ഓഡിറ്റ് റിപ്പോർട്ട്, ലഘു അവതരണങ്ങൾ, റിപ്പോർട്ടിനോട് ജില്ലകളുടെ പ്രതികരണം എന്നിവക്കു ശേഷം വൈകീട്ട് 4.15 ന് ഉദ്ഘാടന സെഷൻ നടക്കും. ഇന്ത്യയുടെ ശാസ്ത്ര പാരമ്പര്യം എന്ന വിഷയം അവതരിപ്പിച്ച് ഡോ. സി.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർപേഴ്സൻ കൂടിയായ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു അധ്യക്ഷയാകും. ആർ. സനൽകുമാർ സ്വാഗതവും കെ. രാജൻ നന്ദിയും പറയും.

തുടർന്ന് പി.വി. ദിവാകരൻ സംഘടനാരേഖ അവതരിപ്പിക്കും. സംഘടനാരേഖ ഗ്രൂപ് ചർച്ച, ഗ്രൂപുകളുടെ അവതരണം എന്നിവയോടെ ആദ്യദിനത്തെ പരിപാടികൾ പൂർത്തിയാകും.

രണ്ടാം ദിനമായ ഞായറാഴ്ച ശാസ്ത്രഗതി കഥാ മത്സരം വിജയികൾക്കുള്ള സമ്മാന വിതരണം, പി.ടി. ബി അനുസ്മരണം, സംഘടനാ രേഖ ക്രോഡീകരണം,  റിപ്പോർട്ട് ചർച്ച പ്രതികരണം, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്, ഭാവി പരിപാടികൾ, സ്വാഗതസംഘം പരിചയപ്പെടൽ എന്നിവയുണ്ടാകും. രാവിലെ 9.30 നുള്ള പി.ടി.ബി. അനുസ്മരണത്തിൽ സാങ്കേതികവിദ്യയുടെ വികാസവും സാമാന്യജനവും എന്ന വിഷയം ഡോ. ശശിദേവൻ അവതരിപ്പിക്കും. ഇ.വിലാസിനി അധ്യക്ഷയാകും. പി.ടി.ബി അനുസ്മരണം ഡോ. ടി.പി. കുഞ്ഞിക്കണ്ണൻ നടത്തും. പി. പ്രദോഷ് സ്വാഗതവും വിജു കെ. നായർ നന്ദിയും പറയും.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.ബിന്ദു ചെയർ പേഴ്സണും കെ. രാജൻ ജനറൽ കൺവീനറുമായ സ്വാഗതസംഘത്തിൻ്റെ നേതൃത്വത്തിലാണ് കോട്ടയം ജില്ലയിൽ വാർഷിക സമ്മേളനം സംഘടിപ്പിക്കുന്നത്. ശാസ്ത്ര പ്രഭാഷണങ്ങൾ, സെമിനാറുകൾ, ചരിത്രോത്സവം, ശില്പശാല, ശാസ്ത്രവണ്ടി, മധുരം അനുഭൂതിയും ആശയക്കുഴപ്പവും, ഗ്രാമശാസ്ത്രജാഥകൾ എന്നിങ്ങനെ വൈവിധ്യമാർന്ന അനുബന്ധ പരിപാടികൾ വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി കോട്ടയം ജില്ലയിൽ സംഘടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *