ജെ. ശശാങ്കന്‍ പ്രസിഡന്റ്, ജി. ഷിംജി സെക്രട്ടറി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി ജെ. ശശാങ്കനേയും സെക്രട്ടറിയായി ജി. ഷിംജിയെയും നന്ദിയോട് ഗ്രീന്‍ ആഡിറ്റോറിയത്തില്‍ നടന്ന ജില്ലാസമ്മേളനം തെരഞ്ഞെടുത്തു. എസ്. ബിജുകുമാറാണ് ട്രഷറര്‍. മറ്റു ഭാരവാഹികള്‍: ബിനു തങ്കച്ചി, ബി. നാഗപ്പന്‍ (വൈസ് പ്രസിഡന്റുമാര്‍), ആര്‍. ജയചന്ദ്രന്‍, ഡോ. കെ. ബീന (ജോ. സെക്രട്ടറിമാര്‍).

വി. ഹരിലാല്‍ (പരിസ്ഥിതി), സിനി എസ് (ജെന്റര്‍), വി. ജിനുകുമാര്‍ (ആരോഗ്യം), അനില്‍ നാരായണര് (വിദ്യാഭ്യാസം), ടിപി സുധാകരന്‍ (ഉന്നതവിദ്യാഭ്യാസം) എന്നിവരെ വിഷയസമിതി കണ്‍വീനര്‍മാര്‍മാരായി 34 അംഗ ജില്ലാകമ്മിറ്റിയെ സമ്മേളനം ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. വേണുഗോപാല്‍ വെഞ്ഞാറമൂട്, എ.കെ. നാഗപ്പന്‍ എന്നിവരെ ഇന്റേണല്‍ ആഡിറ്ററായും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് കേന്ദ്ര നിര്‍വാഹകസമിതി അംഗം ജി. രാജശേഖരന്‍ ചുമതല വഹിച്ചു.