ദേശീയ വിദ്യാഭ്യാസ നയം അപാകതകള്‍ പരിഹരിക്കുക: തളിപ്പറമ്പ് മേഖല

0

വിദ്യാഭ്യാസ മേഖല പൂര്‍ണമായും കച്ചവടവല്‍ക്കരിക്കുവാനും വര്‍ഗീയവല്‍ക്കരിക്കുവാനുമുതകുന്ന തരത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ ദേശീയവിദ്യാഭ്യാസനയം എന്ന് തളിപ്പറമ്പ് മേഖലാ വാര്‍ഷിക സമ്മേളനം അഭിപ്രായപ്പെട്ടു.വിദ്യാഭ്യാസത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ തന്നെയില്ലാതാക്കി, മതനിരേപേക്ഷതയും ജനാധിപത്യവും എടുത്തുകളഞ്ഞ് കോര്‍പ്പറേറ്റ് വല്‍ക്കരണത്തിലൂടെ രാജ്യത്ത് സ്വാശ്ര യസ്ഥാപനങ്ങളും സ്വയംഭരണസ്ഥാപനങ്ങളും മാത്രം അവശേഷിപ്പിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ വിദ്യാഭ്യാസനയം കൊണ്ട് ചെന്നെത്തിക്കുന്നത്.അതോടൊപ്പം തന്നെ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വിദ്യാഭ്യാസാവസരങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുന്നു.അതിനാല്‍ ഓരോ സംസ്ഥാനത്തിനും ദേശീയ വിദ്യാഭ്യാസനയം സ്വീകരിക്കുവാനോ നിരാകരിക്കുവാനോ അവകാശം നല്‍കണ മെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.എയ്ഡഡ് മേഖലയിലെ നിയമനാധികാരം പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലുള്ള പുഴകളില്‍ അടിഞ്ഞുകൂടിയ ചെളിയും മണലും നീക്കംചെയ്യു ലന്നത് ശാസ്ത്രീയമായി ആവണം, ആന്തൂര്‍ ഐഡിപി വായുമലിനീകരണ പ്രശ്നത്തിൽ നഗരസഭയുടെ ഇടപെ ടല്‍ കാര്യക്ഷമമാക്കണം, തളിപ്പറമ്പ് റവന്യൂ സബ് ഡിവിഷനിലെ അനധികൃത ചെങ്കല്‍ ഖനനം അവസാനി പ്പിക്കണം തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുനിജ ബാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പരിഷത്ത് കേന്ദ്രനിര്‍വാഹകസമിതി അംഗം എം.ദിവാകരന്‍ സംഘടനാരേഖ അവതരിപ്പിച്ചു.മേഖലാ വൈസ് പ്രസിഡന്റ് മരിയാവര്‍ഗീസ് അധ്യക്ഷത വഹിച്ചു.കെ. മാധവന്‍ മാസ്റ്റര്‍ അനുസ്മരണം ടി.കെ.മുരളീധ രന്‍ നടത്തി. മേഖലാ സെക്രട്ടറി സി.സത്യനാരായണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടുും ട്രഷറര്‍ പി.പി.സുനിലന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.പരിഷത്ത് മുന്‍ സംസ്ഥാന സെക്രട്ടറി കെ.കെ.രവി സമ്മേളനത്തെ അഭിവാദ്യം ചെയ്തു.എം.ബിജുമോഹന്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു.സ്വാഗതസംഘം പ്രവര്‍ത്തകരെ പി.പി.ഭാര്‍ഗവന്‍ പരിചയപ്പെടുത്തി. പുതിയ ഭാരവാഹികളായി പി.വി.രാമകൃഷ്ണന്‍ (പ്രസിഡന്റ്), എം.ബിജു മോഹന്‍ (സെക്രട്ടറി) ,സത്യനാരായണന്‍ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *