കണ്ണൂരിൽ ശാസ്ത്രസായഹ്നം

കണ്ണൂരിൽ ശാസ്ത്രസായഹ്നം

കണ്ണൂർ ജില്ലാ സമ്മേളനം മെയ് 14, 15 തീയ്യതികളിൽ മട്ടന്നൂരിൽ നടക്കുന്നതിന്റെ ഭാഗമായി

മട്ടന്നൂരിൽ ഒരാഴ്ച നീളുന്ന ശാസ്ത്ര സായാഹ്നം പരിപാടി തുടങ്ങി.മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു.

അന്ധവിശ്യാസവും അനാചരവും ഉന്മൂലനം ചെയ്യുക എന്നത് സമൂഹത്തിന്റെ ഇപ്പോഴത്തെയും കടമയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.ശാസ്ത്രബോധം സാമൂഹ്യവളർച്ചക്ക് അനിവാര്യമാണ്

നഗരസഭാ കൗൺസിലർ വി.എൻ സത്യന്ദ്രനാഥ് സ്വാഗതം പറഞ്ഞു .മട്ടന്നൂർ നഗരസഭാ ചെയർമാനും സംഘാടക സമിതി ചെയർമാനുമായ പി.പുരുഷോത്തമൻ അധ്യക്ഷനായി, കെ.ടി ചന്ദ്രൻ, ജില്ലാ സിക്രട്ടറി പി.പി.ബാബു എന്നിവർ പ്രസംഗിച്ചു

കാലവസ്ഥ മാറ്റം എന്ന വിഷയത്തിൽ ടി.വി. നാരായണനും ഔഷധ വിലവർധന എന്തുകൊണ്ട് എന്ന വിഷയത്തിൽ ടി.പി. കുഞ്ഞിക്കണ്ണൻ പ്രഭാഷണം നടത്തി.കെ.വി ജയചന്ദ്രൻ അധ്യക്ഷനായിരുന്നു. കെ. സുരേഷ് സ്വാഗതവും എം ദിവാകരൻ നന്ദിയും പറഞ്ഞു

Share

Leave a Reply

Your email address will not be published. Required fields are marked *