കേരള ശാസ്ത്രസാഹിത്യപരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം റബ്ബർ ബോർഡിന്റെ കീഴിലുള്ള ഇന്ത്യൻ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഇൻ ചാർജ്ജ് ഡോ. എം.ഡി. ജസ്സി ഉദ്ഘാടനം ചെയ്യും.കേരള കാർഷിക സർവ്വകലാശാലയിൽ നിന്നും അഗ്രോണമിയിൽ പി.എച്ച്.ഡി. എടുത്ത അവർ മലേഷ്യയിലെ അന്താരാഷ്ട്ര റബ്ബർ ഗവേഷണ വികസന ബോർഡിൽ ( IRRDB) ക്രോപ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ ലയ്സൺ ഓഫീസറും ഇന്ത്യൻ സൊസൈറ്റി ഫോർ പ്ലാന്റേഷൻ ക്രോപ്‌സിന്റെ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവുമാണ്. വിളപരിപാലന മാതൃകകൾ രൂപപ്പെടുത്തുന്നതിലും , ജൈവ വൈവിധ്യവും മണ്ണിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നതിലും , വരൾച്ചയുടെ ആഘാതങ്ങൾ ലലൂകരിക്കുന്നതിലും ഡോ.ജസ്സി വളരെയേറെ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. റബ്ബർ സോയിൽ ഇൻഫർമേഷൻ സിസ്റ്റം (RubSIS), നല്ല കാർഷികരീതികൾ എന്നിവ വികസിപ്പിക്കുന്നതിലും മണ്ണിന്റെ ഫലഭൂയിഷ്ഠതാഭൂപടങ്ങൾ തയ്യാറാക്കുന്നതിലും പ്രവർത്തിച്ചിട്ടുണ്ട്.കവളപ്പാറയിലെ ഉരുൾപൊട്ടലിനെക്കുറിച്ച് പഠനങ്ങൾ നടത്തുകയും തുടർന്ന് റബ്ബർ കൃഷി ചെയ്യുന്ന പ്രദേശങ്ങൾക്കായി മണ്ണിടിച്ചിൽ സോണേഷൻ ഭൂപടങ്ങൾ നിർമ്മിക്കുന്നതിന്ന് നേതൃത്വം നൽകു കയും ചെയ്തു. ആസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ മാസ്റ്റർ ട്രീ ഗ്രോവർ പ്രോജക്ടിൽ ഫെലോ ആയി പ്രവർത്തിച്ചിരുന്നു. ബ്രസീൽ, ചൈന, മ്യാൻമാർ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ യൂണിവേഴ്സിറ്റികളുടെ ക്ഷണപ്രകാരം പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *