ഈയാഴ്ച പൊതുവേ തിരക്ക് പിടിച്ചതാണ്.

വാരാദ്യ ഞായറാഴ്ച കോഴിക്കോടും കാസറഗോഡും ജില്ലാ പ്രവർത്തക ക്യാമ്പ്. അന്ന് തന്നെ തൃശൂരിൽ ബാലവേദി യുടേയും യുവസമിതിയുടേയും സബ് കമ്മിറ്റി യോഗങ്ങൾ.
തിങ്കൾ (25/7) മുതൽ മൂന്ന് ദിവസം അംഗത്വ വിലയിരുത്തൽ യോഗങ്ങൾ ഓൺലൈനിൽ ചേരണം.

ലൂക്ക ജനിതക ശാസ്ത്രവാരം സമാപനം ,കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ നടക്കുന്നത് 26 ചൊവ്വാഴ്ചയാണ്
സമദർശൻ മോഡ്യൂൾ അന്തിമമാക്കുന്നതിനുള്ള ജന്റർ വിഷയസമിതിയോഗവും അന്ന് തന്നെ.2017 ൽ തുടങ്ങിയ ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിലെ NSS ക്യാമ്പുകളിൽ തയ്യാറാക്കി അവതരിപ്പിച്ച മോഡ്യൂൾ ആണ് സമദർശൻ.ഇത്തവണയും അത് തുടരണമെന്ന് NSS അധികാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ പ്രവർത്തകർ സംസ്ഥാന വാർഷിക റിപ്പോർട്ടിങ്ങിനായി ഓൺലൈനിൽ പങ്ക് ചേരുന്നത് 27 ന് (ബുധൻ) ആണ്.
റിപ്പോർട്ടിങ്ങിന് ശേഷം 28ന് ഇടുക്കി യിൽ മൂന്ന്‌ വൻമേഖലായോഗങ്ങൾ നടക്കും. അന്ന് തന്നെപ്രസിദ്ധീകരണ സമിതിയും വികസന കാമ്പയിൻ സെൽ യോഗവും തൃശൂരിൽ നടക്കും. തീർന്നില്ല വിജ്ഞാനോത്സവം ഒന്നാം മോഡ്യൂൾ തയ്യാറാക്കുന്നതിനുള്ള കൂടിയിരുപ്പ് അന്ന് തന്നെയാണ്. സ്ഥലം കോഴിക്കോട്. 29 ന് എന്ത് സംഭവിക്കുമെന്ന് ജില്ലകളിൽ നിന്ന് ഇത് വരെ വിവരമൊന്നും കിട്ടിയില്ല.
30 ശനിയാഴ്ചകൂട്ടിക്കൽ ദൂരന്തം :പഠന റിപ്പോർട്ട് അവതരണം കോട്ടയത്ത് കൂട്ടിക്കലിലും NSS ക്യാമ്പുകൾ സംബന്ധിച്ച സർക്കാർ യോഗത്തിൽ സമദർശൻ മോഡ്യൂളിൻ്റെ അവതരണം കോഴിക്കോടും നടക്കും.
മുപ്പതിന് തന്നെ ഉന്നത വിദ്യാഭ്യാസ സമിതിയുടെ ചുമതലയിൽ അക്കാദമി ഓഫ് ഫിസിക്സ് ടീച്ചേഴ്സ് കേരളയുമായി ചേർന്ന് ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി പുറത്ത് വിട്ട ചിത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള വെബ്ബിനാർ നടക്കും. ഉന്നത വിദ്യാഭ്യാസ സമിതി തന്നെ നേതൃത്വം കൊടുക്കുന്ന ഉന്നത വിദ്യാഭ്യാസ സർവ്വേ ആരംഭിച്ചു കഴിഞ്ഞു.

വാരാന്ത്യം മാസിക സംബന്ധിച്ച ആലോചനയ്ക്കായി മാറ്റി വയ്ക്കും.31 ന് (ഞായർ)
മാസിക മാനേജിംഗ് കമ്മിറ്റി യോഗം കോഴിക്കോട്. അന്നേദിവസം കോട്ടയത്ത് കോട്ടയം മേഖലാ കുടുംബസംഗമവും. അന്ന് തന്നെ കൊല്ലം ജില്ലയിൽ മൂന്ന് വൻ മേഖലാ പ്രവർത്തകയോഗങ്ങൾ നടക്കും
സംസ്ഥാനത്തൊട്ടാകെ എല്ലാ ദിവസവും അംഗത്വ പ്രവർത്തനം തുടരും.

മറ്റ് ജില്ലകളിൽ, മേഖലകളിൽ, യൂണിറ്റുകളിൽ എന്തൊക്കെ പ്രവർത്തനങ്ങളുണ്ട്? പരിഷദ് വാർത്തയ്ക്ക് എഴുതണേ..

സസ്നേഹം
വാർത്താധിപർ

Leave a Reply

Your email address will not be published. Required fields are marked *