തൃശ്ശിലേരി യൂണിറ്റ് സമ്മേളനം 24.04.22 (ഞായർ ) രാവിലെ 10.30 ന് സൂര്യാസാംസ്ക്കാരിക വേദി ഗ്രന്ഥാലയം ഹാളിൽ നടന്നു .പ്രസിഡൻറ് കെ.ജെ സജി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പറും, പരിഷത്ത് ജില്ലാ കമ്മിറ്റിയംഗവുമായ കെ വി വസന്തകുമാരി സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സെക്രട്ടറി ബാബു ജോസഫ് യൂണിറ്റ് വാർഷിക റിപ്പോർട്ട്, വരവ് ചെലവ് കണക്ക് എന്നിവ അവതരിപ്പിച്ചു .ജില്ലാ കമ്മിറ്റിയംഗം വി.പി .ബാലചന്ദ്രൻ സംഘടനാരേഖ അവതരിപ്പിച്ചു.രാമകൃഷണൻ, ജയകൃഷ്ണൻ, .വി നാരായണി, ആനന്ദ്, സ്നേഹ, ദേവിക, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.ജില്ലാക്കമ്മിറ്റിയംഗം മനോ ജ് വി.കെ. യൂണിറ്റ് ചരിത്രം അവതരിപ്പിച്ചു.മേഖലാ സെക്രട്ടറി കെ.പി. സുനിൽ കുമാർ ഭാവി പ്രവർത്തന രൂപ രേഖ അവതരിപ്പിച്ചു.ഭാരവാഹികൾ:-ബാബുജോസഫ് (പ്രസിഡന്റ്), സ്നേഹ.ടി.രാജ് (വൈ.പ്രസിഡന്റ്) അഭിനന്ദ് നാരായണൻ(സെക്രട്ടറി) ദേവികാ പ്രകാശ് (ജോ.സെക്രട്ടറി )അഭിനന്ദ് നാരായണൻ സ്വാഗതവും, ദേവികാപ്രകാശ് നന്ദിയും രേഖപ്പെടുത്തി. സമ്മേളനത്തിൽ 26 പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *