നിസാമുദ്ദീൻ ഐഎസ്സിനെ ആദരിച്ചു

0

ഐഎഎസ് പദവി ലഭിച്ച നിസാമുദ്ദീന് ജില്ലാകമ്മിറ്റിയുടെ ഉപഹാരം മുൻ ജനറൽ സെക്രട്ടറി പി. ഗോപകുമാർ സമ്മാനിക്കുന്നു.

തിരുവനന്തപുരം: ദീർഘകാലം സംസ്ഥാന ഭൂവിനിയോഗ ബോർഡിന്റെ ഡയറക്ടറും നിലവിൽ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഡയറക്ടറുമായ നിസാമുദ്ദീന് ഐഎഎസ് പദവി ലഭിച്ചതിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാകമ്മിറ്റി അനുമോദിച്ചു. പരിഷത്തിന്റെ വിവിധ പ്രവർത്തനങ്ങൡ നേരിട്ടും അല്ലാതെയും സജീവപങ്കാളിത്തം വഹിച്ചിരുന്ന വ്യക്തിയാണ് നിസാമുദ്ദീനെന്ന് അനുമോദനയോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.ജി. ഹരികൃഷ്ണൻ പറഞ്ഞു. മുൻ ജനറൽ സെക്രട്ടറി പി. ഗോപകുമാർ ഉപഹാരം നൽകി. നിർവാഹകസമിതി അംഗങ്ങളായ എസ്. ജയകുമാർ, അഡ്വ. വി.കെ. നന്ദനൻ, എസ്.എൽ. സുനിൽകുമാർ, ജില്ലാസെക്രട്ടറി എസ്. രാജിത്ത്എ, എസ്. ബിജുകുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *