വൈക്കം മേഖലയുടെ വാർഷിക സമ്മേളനം കുലശേഖരമംഗലം എൻഎസ്എസ് കരയോഗം ഹാളിൽ മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി കെ ബി.രമ ഉദ്ഘാടനം ചെയ്തു .കേന്ദ്രനിർവാഹക സമിതി യംഗം പി എ തങ്കച്ചൻ ശാസ്ത്ര ക്ലാസ്സ് നയിച്ചുമേഖലാ സെക്രട്ടറി മൃദുല ടി റിപ്പോർട്ടും,ട്രഷറർ പ്രമോദ് കണക്കും അവതരിപ്പിച്ചു. സയൻസ് സെൻ്റർ സംബന്ധിച്ച റിപ്പോർട്ട് ടി. ജി. പ്രേംനാഥ് ആണ് അവതരിപ്പിച്ചത്.ജില്ലാ ജോയിൻ്റ് സെക്രട്ടറി എസ് സുധീഷ് സംഘടനാ രേഖയും അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു .സംസ്ഥാന നിർ വാഹക സമിതി അംഗം കെ രാജൻ ഭാവിരേഖയും അവതരിപ്പിച്ചു.എൻ .മോഹനൻ അദ്ധ്യക്ഷനായിരുന്നു. ടി. കെ. സുവർണ്ണൻ സ്വാഗതവും, ശ്രീ. കെ.ജി.വിജയൻ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍:ടി മൃദുല ( പ്രസിഡൻറ്) സുപ്രഭ (വൈസ് പ്രസിഡൻറ് ), ടി ജി പ്രേംനാഥ് (സെക്രട്ടറി), കെ ജി വിജയൻ (ജോയിൻ്റ് സെക്രട്ടറി) , പ്രമോദ് (ട്രഷറർ).

കെ രാജൻ സംസാരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *