അറിവുത്സവമായി നിലമ്പൂരിൽ വിജ്ഞാനോത്സവം
20/09/2023
നിലമ്പൂർ
നിലമ്പൂർ: മേഖലയിലെ ഈ വർഷത്തെ വിജ്ഞാനോത്സവ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
നിലമ്പൂർ സബ്ബ് ജില്ലാതല ഉൽഘാടനം നിലമ്പൂർ വീട്ടിക്കുത്ത് ജി.എൽ.പി.എസ്സിൽ നടന്നു. നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം ഉൽഘാടനം ചെയ്തു. പരിഷത്ത് മേഖലാ പ്രസിഡൻ്റ് കെ.അരുൺകുമാർ അധ്യക്ഷനായി. കൗൺസിലർമാരായ സൈജി ടീച്ചർ, സ്വപ്ന എന്നിവരും ജോയ്.പി.ജോൺ, പി.എസ്സ്.രഘുറാം, പ്രിയങ്ക, പി.വാസുദേവൻ, ശശി മാസ്റ്റർ, കെ.ഷൗക്കത്ത്, വിദ്യാർത്ഥി പ്രതിനിധി നയന എന്നിവർ സംസാരിച്ചു. സ്റ്റെല്ല ടീച്ചർ സ്വാഗതം പറഞ്ഞു.
P നിലമ്പൂർ മേഖലയിലെ 12 പഞ്ചായത്തുകളിൽ നിന്നായി 119 വിദ്യാലയങ്ങളിലാണ് പരിപാടി നടന്നത്. പതിനായിരകണക്കിന് കുട്ടികൾ പങ്കാളികളായി. തെരെഞ്ഞെടുത്ത കുട്ടികൾക്കായി അടുത്ത തലം നവംബറിൽ നടക്കും.