മഞ്ചേരി മേഖല സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് സംഘടിപ്പിച്ചു
28/09/2023
മഞ്ചേരി
മഞ്ചേരി മേഖല സംഘടനാ വിദ്യാഭ്യാസ ക്യാമ്പ് സംഘടിപ്പിച്ചു. 28 വ്യാഴാഴ്ച്ച രാവിലെ 10 മണി മുതൽ മഞ്ചേരി ഗവ ഗേൾസ് ഹയർ സെക്കന്ററി സ്ക്കൂളിൽ വെച്ചു നടന്ന ക്യാമ്പിൽ 26 പേർ പങ്കെടുത്തു.
സംസ്ഥാന കമ്മിറ്റി അംഗം രമേഷ് കുമാർ പി ആണ് പരിഷത്ത് പ്രവർത്തിക്കുന്ന പരിസരം എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തത്. ജില്ലാ കമ്മിറ്റി അംഗം കെ അരുൺകുമാർ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തെക്കുറിച്ചും, കെ കെ ജെ ഭാവി പ്രവർത്തനങ്ങളെ കുറിച്ചും വിഷയങ്ങൾ അവതരിപ്പിച്ചു , തുടർന്ന് ചർച്ചകളും നടന്നു. വിഷായവതരണങ്ങൾ എല്ലാം മികച്ചതായിരുന്നു.