ഫെബ്രുവരി 2 ലോക തണ്ണീർത്തട ദിനം
തണ്ണീർത്തടങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് മുൻ ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ എഴുതുന്നു.
തണ്ണീർത്തടങ്ങളും കാലാവസ്ഥാമാറ്റവും
ഇന്ന് ലോക തണ്ണീർത്തടദിനം. നമ്മുടെ പൊതുഭാവിക്കായി തണ്ണീർത്തടങ്ങൾ സംരക്ഷിക്കുകയെന്ന താണ് ഇന്നത്തെ ചിന്താവിഷയം.ഈ പ്രകൃതിദത്ത ആവാസവ്യവസ്ഥകളെ മനുഷ്യക്ഷേമത്തിനായി സംരക്ഷി ക്കേണ്ടതിന്റെ അനിവാര്യതയെ ഈ ദിനാചരണം എടുത്തുപറയുന്നു.
ആഗോളതലത്തിൽ ആകെ ഭൂമിയുടെ ആറ് ശതമാനം മാത്രമാണ് തണ്ണീർത്തടങ്ങളുള്ളത്.എന്നാൽ ആകെ സസ്യജന്തുജാലത്തിന്റെ 40% എങ്കിലും അവയുടെ വാസസ്ഥലമായോ പ്രജനനകേന്ദ്രമായോ തണ്ണീർത്തടങ്ങളെ ഉപയോഗിക്കുന്നു.
തണ്ണീർത്തടങ്ങളുടെ ഘടനയിൽ മാറ്റങ്ങൾ വരുന്നത് വിവിധ ജന്തുജാലങ്ങളെ വംശനാശഭീഷണിയിലേയ്ക്ക് നയിക്കുന്നതിന് ലോകമെമ്പാടും ധാരാളം ഉദാഹരണങ്ങളുണ്ട്.കേരളത്തിൽ വേമ്പനാട് കായലിന് കുറുകെ തണ്ണീർമുക്കത്ത് ഓരുജലത്തിന്റെ കയറ്റിറക്കങ്ങളെ നിയന്ത്രിച്ച്കൊണ്ട് ബണ്ട് നിർമ്മിച്ചത് കായലിലെ ആറ്റുകൊഞ്ചിന്റെ വംശനാശത്തിന് കാരണമായത് നിരവധി വർഷങ്ങളായി ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്.മത്സ്യങ്ങൾക്കും മറ്റ് ജലജീവികൾക്കും പുറമേ വിവിധ തരം ചെമ്മീനുകളും ഞണ്ടുകളുമടങ്ങുന്ന കവചിതജീവികളുടെ പ്രധാന പ്രജനനകേന്ദ്രം തണ്ണീർ ത്തടങ്ങളാണ്.
1971 ഫെബ്രുവരി രണ്ടിന് കാസ്പിയൻ കടൽ തീരത്ത്, ഇറാനിലെ റാംസർ നഗരത്തിൽ നടന്ന തണ്ണീർത്തട സംരക്ഷണത്തിനു വേണ്ടിയുള്ള അന്തർദേശീയ കൺവെൻഷന്റെ തുടർച്ചയായിട്ടാണ് ലോകതണ്ണീർത്തട ദിനം ആചരിച്ചു തുടങ്ങിയത്.റാംസർ കൺവൻഷൻ തണ്ണീർത്തടങ്ങളെ നിർവചിച്ചത് ഇപ്രകാരമാണ്:- വേലിയിറക്ക സമയത്ത് ആറ് മീറ്ററിൽ കൂടാത്ത ആഴമുള്ളതും പ്രകൃതിദത്തമോ കൃത്രിമമായി നിർമ്മിച്ചതോ, സ്ഥിരമോ താത്ക്കാലികമോ ആയ, നിശ്ചലമോ ഒഴുക്കുള്ളതോ ആയ, ശുദ്ധജലമോ ഉപ്പുവെള്ളമോ ഉള്ള, ചതുപ്പുനിലങ്ങൾ,പൂർണ്ണമായോ ഭാഗികമായോ വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങൾ,വെള്ളക്കെട്ട് പ്രദേശങ്ങൾ, സമുദ്രജല പ്രദേശങ്ങൾ എന്നിവ തണ്ണീർത്തടങ്ങളിൽ ഉൾപ്പെടുന്നു.ലളിതമയിപ്പറഞ്ഞാൽ പരിസ്ഥിതിയും അനുബന്ധസസ്യജന്തുജീവിതവും പ്രാഥമികമായി ജലത്താൽ നിയന്ത്രിക്കപ്പെടുന്ന മേഖലകളാണ് തണ്ണീർത്തടങ്ങൾ.
തണ്ണീർത്തടങ്ങൾ ജീവിതം തഴച്ച് വളരുന്ന ഇടമാണ് എന്നാണ് പറയുന്നത്. മനുഷ്യജീവിതം തണ്ണീർ ത്തടങ്ങളുടെ സവിശേഷതകളെയും അവ നിർമ്മിച്ചെടുക്കുന്ന ആവാസവ്യവസ്ഥയെയും കൂടി ആശ്രയിച്ചാണ് നിലനിൽക്കുന്നത്. വംശനാശഭീഷണി നേരിടുന്ന നിരവധി ജീവജാലങ്ങളുടെ വാസസങ്കേതമോ പ്രജനന കേന്ദ്രമോ ആണ് തണ്ണീർത്തടങ്ങൾ.ജൈവവൈവിദ്ധ്യത്തിന്റെ കേദാരം,അന്തരീക്ഷത്തിലെ കാർബൺ ആഗിരണം ചെയ്യുന്നതിനുള്ള പ്രകൃതിദത്ത ഉപാധി,ജലശുദ്ധീകരണത്തിനുള്ള ഭൗമസംവിധാനം, ഭൂഗർഭജല ശേഖരണത്തിനുള്ള ഉപാ ധി,പ്രളയജലത്തെ സ്വീകരിച്ച് പ്രളയത്തിന്റെ ആഘാതം കുറയ്ക്കുന്നതിനുള്ള സംഭരണി എന്നിങ്ങനെ വിവിധ ധർമ്മങ്ങൾ തണ്ണീർത്തടങ്ങൾ നിർവ്വഹിക്കുന്നുണ്ട്.
ആഗോളതാപനത്തിന്റെയും കാലാവസ്ഥാമാറ്റത്തിന്റെയും പശ്ചാത്തലത്തിൽ തണ്ണീർത്തടങ്ങൾ സവിശേഷ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്.കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കാനുള്ള ഒരുപാധികൂടിയാണ് തണ്ണീർ ത്തടങ്ങൾ.അതേസമയം അവ കാലാവസ്ഥാമാറ്റം മൂലം ക്ഷയോന്മുഖമാവുകയും ചെയ്യുന്നു. പ്രതിരോധോപാധി യും ഇരയും ഒന്ന് തന്നെയാകുന്ന വൈരുദ്ധ്യമാണിത്. ആഗോളതാപനത്തിന്റെ ഫലമായി ഉണ്ടാകുന്ന സമുദ്ര ജലവിതാനത്തിന്റെ ഉയർച്ച തണ്ണീർത്തടങ്ങൾക്ക് ഭീഷണിയാണ്. ചുഴലിക്കാറ്റുകൾ,വരൾച്ച,അതിവർഷം എ ന്നിവയൊക്കെയും തണ്ണീർത്തടങ്ങളുടെ നാശത്തിന് കാരണമാകുന്നു.അതേസമയം കാർബൺ ആഗിരണം ചെയ്യുന്നതിലൂടെ തണ്ണീർത്തടങ്ങൾ ആഗോളതാപനത്തെ ലഘൂകരിക്കുകയും കാലാവസ്ഥാമാറ്റത്തെ പ്രതിരോ ധിക്കുന്നതിൽ നിർണായകപങ്ക് വഹിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തണ്ണീർത്തടങ്ങളെ കാർബൺകുപ്പ ത്തൊട്ടി എന്നും വിളിക്കും.ആഗോളതലത്തിൽ അന്തരീക്ഷത്തിലെ കാർബണിന്റെ മൂന്നിലൊന്നും ആഗിരണം ചെയ്യുന്നത് തണ്ണീർത്തടങ്ങളാണ്. അവ വറ്റുകയോ ക്ഷയിക്കുകയോ ചെയ്താൽ ആഗോളതാപനം രണ്ട് തരത്തിൽ തീക്ഷ്ണമാകും.ഒന്ന്, തണ്ണീർത്തടങ്ങൾ നഷ്ടമാകുന്നതോടുകൂടി അവയുടെ കാർബൺ ആഗിരണശേഷി കുറയുന്നു.അത് അന്തരീക്ഷത്തിലെ കാർബൺ വർദ്ധിക്കാൻ കാരണമാകും.രണ്ട്, വറ്റിപ്പോവുകയോ ക്ഷയിക്കുകയോ ചെയ്യുന്ന തണ്ണീർത്തടങ്ങൾ അവ മുമ്പേതന്നെ ആഗിരണം ചെയ്തിരുന്ന കാർബൺ മീഥേൻ രൂപത്തിൽ ഉത്സർജിക്കും. ആഗോളതാപനത്തെ തീഷ്ണമാക്കുന്ന ഹരിതഗൃഹവാതകങ്ങളിൽ പ്രധാനിയാണ് മീഥേൻ. അന്തരീക്ഷ താപവർദ്ധനവ്, മഴയുടെ അളവിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവയൊക്കെയാണ് ആഗോളതാപനം മൂലം തണ്ണീർത്തടങ്ങൾ നേരിടുന്ന മറ്റ് ഭീഷണികൾ. തണ്ണീർത്തടങ്ങളാകട്ടെ ഇത്തരം പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കുകയും അവയുടെ ആഘാതത്തെ ലഘൂകരിക്കുകയും ചെയ്യുന്നുണ്ട്.സമുദ്രതീരത്തെ കണ്ടൽ കാടുകളും ഓരുജലചതുപ്പുകളും കടലാക്രമണത്തിന്റെ തീഷ്ണത കുറയ്ക്കുന്നതായും സുനാമിയടക്കമുള്ള പ്രകൃതിദുരന്ത ങ്ങളുടെ ആഘാതത്തെ ലഘൂകരിക്കുകയും ചെയ്യുന്നതായി പഠനങ്ങളുണ്ട്.
കേരളത്തിൽ217 തണ്ണീർത്തടങ്ങളുണ്ടെന്നും അവ സംസ്ഥാനത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ ഇരുപത് ശതമാനം വരുമെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ഇവയിൽ 64 എണ്ണം ഉൾനാടൻ തണ്ണീർത്തടങ്ങളാണ്. മറ്റ് 93 എണ്ണം തീരദേശതണ്ണീർത്തടങ്ങളും.ആകെ തണ്ണീർത്തടങ്ങളുടെ 31.6% മനുഷ്യനിർമ്മിതങ്ങളാണ്. അണക്കെട്ടുകൾ,തടയണകൾ,കുളങ്ങൾ എന്നിവയൊക്കെ മനുഷ്യനിർമ്മിത തണ്ണീർത്തടങ്ങളിൽ ഉൾപ്പെടുന്നു. നെൽവയലുകൾ,ഓരുജലചതുപ്പുകൾ,കായലുകൾ,കണ്ടൽ വനങ്ങൾ എന്നിവയൊക്കെ പ്രകൃതിദത്തങ്ങളും. തണ്ണീർത്തടങ്ങൾ നേരിടുന്ന മറ്റൊരുഭീഷണി പശ്ചാത്തല വികസനത്തിന് വേണ്ടിയുള്ള ഭൂമി തരം മാറ്റലാണ്. അഖിലേന്ത്യാതലത്തിൽ റോഡുകൾ,റെയിലുകൾ,കെട്ടിടങ്ങൾ എന്നിവ നിർമ്മിക്കുന്നതിനായി ധാരാളം തണ്ണീ ർത്തടങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.ജനസാന്ദ്രത വർദ്ധിക്കുന്നത് മൂലം കൂടുതൽ വാസസങ്കേതങ്ങൾ നിർമ്മിക്കു ന്നതിനായും തണ്ണീർത്തടങ്ങൾ മാറ്റിവയ്ക്കേണ്ടി വരുന്നുണ്ട്. മറ്റ് പരിസ്ഥിതി നശീകരണ പ്ര വർത്തനങ്ങളും മലിനീകരണവുമൊക്കെ തണ്ണീർത്തടങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. കാർഷിക മേഖല യുടെ തകർച്ചയിലേയ്ക്കും കുടിവെള്ളക്ഷാമത്തിലേയ്ക്കും ഇത് നയിച്ചേക്കാം.ആഗോളതാപനവും കാലാവസ്ഥാമാറ്റ വും അതിന്റെ ഭീകരമായ മുഖം പുറത്തെടുത്ത് തുടങ്ങിയ ഇക്കാലത്ത് തണ്ണീർത്തടങ്ങളുടെ സുരക്ഷ പ്രധാന പരി ഗണനയായി വരേണ്ടതുണ്ട്.
ജോജി കൂട്ടുമ്മേൽ,കുമരകം നോർത്ത്,കോട്ടയം 686563
ഫോൺ 9496264186