മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യവുമായി പരിഷത്തിന്റെ പ്രതിഷേധ ജാഥ

0

ഒയോളം നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

01/08/2023

കാഞ്ഞങ്ങാട് : മണിപ്പൂരിൽ കഴിഞ്ഞ മൂന്നു മാസമായി തുടരുന്ന വംശീയ സംഘർഷങ്ങൾക്ക് അറുതി വരുത്തി സമാധാനം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കാസർഗോഡ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സും പ്രതിഷേധ ജാഥയും സംഘടിപ്പിച്ചു. അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സംഘർഷങ്ങളോട് മണിപ്പൂർ സർക്കാർ കാണിക്കുന്ന നിസ്സംഗതയ്ക്കും യൂനിയൻ സർക്കാറിന്റെ മഹാ മൗനത്തിനുമെതിരെ പൗരസമൂഹം ഒറ്റക്കെട്ടായി അണിനിരക്കേണ്ടുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പരിഷത്ത് മുൻ ജില്ലാ സെക്രട്ടറി ഒയോളം നാരായണൻ മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ സംഘടിപ്പിച്ച സദസ്സിൽ ജില്ലാ പ്രസിഡണ്ട് വി.ടി. കാർത്ത്യായനി അധ്യക്ഷത വഹിച്ചു. കേന്ദ്ര നിർവാഹക സമിതി അംഗം വി.പി.സിന്ധു സ്വാഗതവും തൃക്കരിപ്പൂർ മേഖലാ സെക്രട്ടറി ഗീത നന്ദിയും പറഞ്ഞു. കേന്ദ്ര നിർവ്വാഹക സമതിയംഗം കെ.പ്രേംരാജ് , ജില്ലാ ട്രഷറർ പി. കുഞ്ഞിക്കണ്ണൻ, എം.ഗോപാലൻ സംസാരിച്ചു. കമ്മറ്റി അംഗങ്ങളായ വി.മധുസൂദനൻ , പി.പി.രാജൻ, എൻ.എ ദാമോദരൻ തുടങ്ങിയവർ ജാഥയ്ക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *