ജന്റര്‍, ട്രാന്‍സ്ജന്റര്‍

0

 

ജന്റര്‍ എന്നത് വികസന അജണ്ടയിലെ പ്രധാന പദമായി മാറിയിരിക്കുന്നു. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ടാണ് ജന്റര്‍ സാധാരണയായി ഉപയോഗിച്ച് വരുന്നത്. എന്നാൽ സ്ത്രീക്കും പുരുഷനും ഇടയിൽ അനേകം ലൈംഗിക വ്യക്തിത്വങ്ങൾ ഉണ്ടെന്നു നാം പലപ്പോഴും വിസ്മരിക്കുന്നു.

 

gnnn

[dropcap]മ[/dropcap]ഴവില്ലിൽ ഏഴു നിറം ആണെങ്കിൽ ഇത് എത്രയോ കൂടുതൽ ആണ്. ഇംഗ്ലീഷിൽ LGBTIQA എന്നാണിപ്പോൾ സാധാരണ പരാമർശിക്കാറുള്ളത്. ഇതോരോന്നും എന്താണെന്നു വിശദീകരിക്കുവാൻ ഈ ഒരു ലക്കം മതിയാവില്ല. ജന്റര്‍ സാമൂഹ്യനിർമിതിയും സെക്സ് ജൈവശാസ്ത്രപരവും ആണ്. ട്രാൻസ് ജന്റര്‍ സ്ത്രീയും പുരുഷനും അല്ലാത്ത, അല്ലെങ്കിൽ സ്ത്രീയും പുരുഷനും ചേർന്ന വ്യക്തികൾ എന്ന് തല്‌കാലം നിർവചിക്കാം. നിർഭാഗ്യവശാൽ മലയാളത്തിൽ ഇവരെ സൂചിപ്പിക്കുവാൻ നല്ല പദങ്ങൾ കണ്ടെത്തിയിട്ടില്ല. തമിഴിലും കന്നഡത്തിലും സുന്ദരമായ വാക്കുകൾ ഉണ്ടെന്നതും പറയാതെ വയ്യ. അതുകൊണ്ടു നമുക്ക് ട്രാൻസ് ജന്റര്‍ എന്ന് തന്നെ പറയാം. സ്ത്രീ ശാക്തീകരണത്തിന്റെ അടിസ്ഥാനം ലിംഗനീതി ആണ്. ഒരു വ്യക്തി സ്ത്രീ എന്ന ലിംഗത്വം ഉള്ളത് കൊണ്ട് മാത്രം വിവേചനവും ചൂഷണവും നേരിടുന്നത് അനീതി ആണെന്ന് തിരിച്ചറിയുകയും അതിനുള്ള പരിഹാരമാർഗങ്ങൾ കണ്ടെത്തുകയും ചെയ്യുന്നതാണല്ലോ സ്ത്രീവാദം. അങ്ങനെ ആകുമ്പോൾ മറ്റാരെങ്കിലും ഇത്തരത്തിൽ തന്റെ ലിംഗത്വം മൂലം പീഡനം നേരിടുന്നുണ്ടെങ്കിൽ അവരെയും ലിംഗനീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളിൽ അണിചേർക്കുക തന്നെ വേണം. ട്രാൻസ് ജന്റര്‍ വിഭാഗത്തിൽപെട്ടവർ തങ്ങളുടെ ലിംഗത്വത്തിന്റെ ഭാരം പേറുന്നവർ ആണ്. സ്ത്രീകളെക്കാൾ എത്രയോ മടങ്ങ് വിവേചനം ആണ് ഇക്കൂട്ടർ അനുഭവിക്കുന്നത്. ഒരു പക്ഷെ മറ്റു സംസ്ഥാനങ്ങളേക്കാൾ കേരളത്തിലാണ് ഇവർ കഠിന യാതന അനുഭവിക്കുന്നത്.

[box type=”info” align=”” class=”” width=””]കേരളം അടുത്തയിടെയാണ് ഇങ്ങനെയും ചിലർ നമ്മുടെ ഇടയിൽ ഉണ്ടെന്നു പോലും അംഗീകരിക്കുവാൻ തയാറായത്. ഹിജഡകൾ വടക്കേ ഇന്ത്യയിൽ മാത്രം കാണുന്നവരാണെന്നാണ് നാം ധരിച്ചു വശായിരുന്നത്. യഥാർഥത്തിൽ സ്വന്തം ലിംഗത്വം വ്യക്തമാക്കുവാൻ ഉള്ള സ്വതന്ത്രമായ ഇടം കേരളത്തിൽ ഇല്ല. സ്ത്രീയോ പുരുഷനോ അല്ലാതെ ജനിക്കുന്നവരെ ഒറ്റപ്പെടുത്തുകയും അപമാനിക്കുകയും ആണ് കേരളീയ സമൂഹം ചെയ്യുന്നത്. അതുകൊണ്ടു തന്നെ തന്റെ ലിംഗത്വം ഭാരമാകുമ്പോൾ ഇവർ കേരളം വിട്ടു മറ്റു സംസ്ഥാനങ്ങളിൽ അഭയം, പ്രാപിക്കുന്നു. പഠനം പൂർത്തിയാക്കാതെ നാട് വിടുന്നവർക്കു ഭിക്ഷാടനവും വേശ്യാവൃത്തിയും അല്ലാതെ മറ്റൊന്നും ഉപജീവനത്തിനായില്ല എന്ന സ്ഥിതി ആണ്. കേരളത്തിൽ അതിനു പോലും കഴിയാത്ത ത്ര ഭീകരാവസ്ഥ ആണ് .[/box]

പുരുഷനാണെന്ന് സമൂഹം കരുതിയിരുന്ന താൻ ഒരു സ്ത്രീ ആണെന്ന സത്യം തിരിച്ചറിയുമ്പോൾ അവൾ അനുഭവിക്കുന്നത് കടുത്ത മാനസിക സംഘർഷം ആയിരിക്കും. കുറ്റബോധവും അപമാനഭാരവും സാമൂഹ്യ സമ്മർദവും അവളെ നാട്ടിലും വീട്ടിലും ഒറ്റപ്പെടുത്തുന്നു. ഒരുപക്ഷെ തനിക്ക് എന്താണ് സംഭവിക്കുന്നത് എന്നുപോലും ശരിയായി മനസ്സിലാക്കുവാൻ അവർക്കു കഴിഞ്ഞില്ല എന്ന് വരാം . ഇവർക്ക് ശരിയായ മാർഗനിർദേശം നൽകുവാനോ ശാസ്ത്രീയമായി ഇവർക്ക് ലൈംഗിക വിദ്യാഭ്യാസം നൽകാനോ കേരളത്തിനു വൈദഗ്ധ്യം ഇല്ല. “ആണും പെണ്ണും കെട്ടവർ” എന്നത് ഏറ്റവും വലിയ ആക്ഷേപം ആയാണ് കണക്കാക്കുന്നത്. അധികൃതരും നിയമപാലകരും ഉൾപ്പെടെ ട്രാൻസ് ജന്ററുകളെ മനുഷ്യത്വരഹിതമായി ആക്രമിക്കുന്ന വാർത്തകൾ നാം വായിക്കാറുണ്ട്. ലൈംഗികതൊഴിൽ ചെയ്യുന്ന സ്ത്രീകളെക്കാൾ കൂടുതൽ ഇവർ അതിക്രമങ്ങൾക്കിരയാകുന്നു.

അടുത്തയിടെ അഭിജിത് എന്ന ഫോട്ടോഗ്രാഫർ ചെയ്ത “അവളിലേക്കുള്ള ദൂരം ” എന്ന ഡോക്യുമെന്ററി പൊതു സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കുന്നതാണ്. ഈ ചിത്രത്തിലെ സൂര്യയും ഹരിണിയും തങ്ങളുടെ ജീവിതം നമ്മുടെ മുന്നിൽ മറ ഇല്ലാതെ തുറന്നു വെക്കുന്നു. ഡോക്യുമെന്ററിയുടെ പ്രകാശന ചടങ്ങിൽ സൂര്യ പറഞ്ഞു, ‘സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നു എന്ന് പറയുമ്പോൾ ഞാൻ ചോദിക്കട്ടെ നിരന്തരം തങ്ങളുടെ വസ്ത്രം മാറ്റി ലിംഗത്വം തെളിയിക്കേണ്ട ഗതികേട് ഏതു സ്ത്രീക്കുണ്ട്? ഞങ്ങൾക്ക് എപ്പോഴും അത് ചെയ്യേണ്ടി വരുന്നു.”

ഇപ്പോൾ സൂര്യയും ഹരിണിയും ഉള്‍പ്പെടെ ശസ്ത്രക്രിയക്കു വിധേയരായി പൂർണസ്ത്രീകൾ ആയിരിക്കുന്നു. ഇവർ എല്ലാവരും കൂടെ ഒരു വീടെടുത്തു ഒരുമിച്ചു ജീവിക്കുന്നു. അവിടെ ഒരാൾ അമ്മയാണ്. മറ്റുള്ളവർ ചേലകൾ, അഥവാ സഹോദരങ്ങൾ. ഇവർക്ക് വ്യത്യസ്തമായ ബന്ധങ്ങൾ ആണുള്ളത്. സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച ഇക്കൂട്ടർ സ്വയം മറ്റൊരു കുടുംബം സൃഷ്ടിക്കുന്നു.

ഇവരെ ഉൾക്കൊള്ളാനുള്ള വലിയ മനസ് കേരളത്തിന് വേണം. തങ്ങൾക്കിടയിൽ വ്യത്യസ്ത ലൈംഗിക ചോദനകൾ ഉള്ളവർ ഉണ്ടെന്ന തിരിച്ചറിവ് വേണം. ശാരീരികമായി വ്യത്യസ്ത ലൈംഗിക സ്വത്വം യാഥാർഥ്യമാണെന്നു അംഗീകരിക്കണം. ഇതിനു സ്‌കൂളുകളിൽ നിന്നും ബോധവൽക്കരണം തുടങ്ങണം. ഇവരുടെ മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കപ്പെടണം. ഇക്കുറി സൂര്യ വോട്ട് ചെയ്തു, സ്ത്രീ എന്ന നിലയിൽ. പക്ഷെ ട്രാൻസ് ജന്റര്‍ എന്ന നിലയിൽ തന്നെ, ആഗ്രഹിക്കുന്നെങ്കിൽ ജീവിക്കാൻ ഇവർക്ക് കഴിയണം. ഇവരുടെ വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, പാർപ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാക്കുന്നതിന് നയ രൂപീകരണം നടത്തണം. എൽ ഡി എഫ് പ്രകടന പത്രികയിൽ ആദ്യമായി ട്രാൻസ് ജന്റര്‍ എന്ന പദം കടന്നു വന്നു. ഇതിന്റെ തുടർച്ചയായി ബജറ്റിലും ട്രാൻസ് ജന്ററുകാർക്കു ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഇത് നല്ല തുടക്കം ആണ്. ഇനിയും ശക്തമായ ഇടപെടലുകൾ ഉണ്ടാകണം . രാഷ്ട്രീയ സംഘടനകളിൽ ഇവർക്ക് അംഗത്വം ഉണ്ടാകണം. മുഖ്യധാരയിൽ ഇവരെ എത്തിക്കേണ്ട ബാധ്യത നമുക്കുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *